അമേരിക്കയുടെ മുറിവിൽനിന്നുയർന്ന പുക! ഓർമച്ചിത്രം പങ്കുവച്ച് നാസ
Thursday, September 13, 2018 6:07 PM IST
വ​​​ൻ​​​ നാ​​​ശം വി​​​ത​​​ച്ച വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ ദി​​​ന​​​ത്തി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി നാ​​​സ. 2001 സെ​​​പ്റ്റം​​​ബ​​​ർ 11നു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തേ​​​ത്തു​​​ട​​​ർ​​​ന്നു​​​യ​​​രു​​​ന്ന പു​​​ക​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് നാ​​​സ ത​​​ങ്ങ​​​ളു​​​ടെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.




ആ​​​ക്ര​​​മ​​​ണ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​റി​​​ഞ്ഞ് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഫ്രാ​​​ങ്ക് ക​​​ൾ​​​ബേ​​​ർ​​​ട്സ​​​ൺ 2001 സെ​​​പ്റ്റം​​​ബ​​​ർ‌ 13ന് ട്വീ​​​റ്റ് ചെ​​​യ്ത​ വാ​​​ക്കു​​​ക​​​ളും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​യി. എ​​​ന്‍റെ മാ​​​തൃ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ മു​​​റി​​​വി​​​ൽ​​​നി​​​ന്നു​​​യ​​​രു​​​ന്ന പു​​​ക ഇ​​​വി​​​ടെ ഈ ​​​ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ലി​​​രു​​​ന്നു കാ​​​ണേ​​​ണ്ടി​​​വ​​​രു​​​ന്നത് എ​​​ത്ര​​​ത്തോ​​​ളം നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ് - ക​​​ൾ​​​ബേ​​​ർ​​​ട്സ​​​ണി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് റീ​​​ട്വീ​​​റ്റ് ചെ​​​യ്ത​​​ത്. ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ൽ​​​ക്വ​​​യ്ദ ആ​​​സൂ​​ത്ര​​​ണം ചെ​​​യ്ത അ​​​ന്ന​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 3000ൽ​​പ​​രം പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.