വൈറലായി എലിസബത്ത് രാജ്ഞിയേയും പ്രിന്‍സ് ഫിലിപ്പിനേയും വീണ്ടുമൊന്നിപ്പിച്ച കലാസൃഷ്ടി
Thursday, September 22, 2022 12:22 PM IST
ലോകമെമ്പാടും വാര്‍ത്തയായ സംഭവമായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം. ഈ മാസം എട്ടിനായിരുന്നു ഇംഗ്ലണ്ടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ആ നിര്യാണം. ലോക രാജ്യങ്ങളുടെ തലവാന്‍മാര്‍ ഒട്ടുമിക്കവരും അവര്‍ക്ക് ആദരവര്‍പ്പിച്ചിരുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കലാകാരി അര്‍പ്പിച്ച ആദരവാണ്. കാരണം എലിസബത്ത് രാജഞിയും അവരുടെ ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരനും മരണശേഷം ഒന്നായ ചിത്രമാണ് അവര്‍ സമര്‍പ്പിച്ചത്.

ഇംഗ്ലണ്ടിലെ പ്രെസ്റ്റണിനടുത്തുള്ള മച്ച് ഹൂളില്‍ താമസിക്കുന്ന കെറി കണ്ണിംഗ്ഹാം എന്ന ചിത്രകാരിയാണ് ഇത്തരത്തിലൊരു ചിത്രം വരച്ചത്.

ചിത്രത്തില്‍ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവും അവരുടെ പ്രിയപ്പെട്ട വളര്‍ത്തു നായയുമായി ഒരു പരവതാനിയില്‍ പുറം തിരിഞ്ഞിരിക്കുന്നതാണ് ചിത്രത്തിലുള്ളത്.

"ഹലോ എഗെയ്ന്‍ ലിലിബെറ്റ്’ എന്ന ലളിതമായ സന്ദേശമുള്ള ഈ കാര്‍ട്ടൂണ്‍ ഉടനടി തന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് 99കാരനായ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചത്.

ചിത്രം ഇത്ര വൈറലാകുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെറി പറയുന്നു. തന്‍റെ കലാസൃഷ്ടി രാജകുടുംബം കണ്ടിട്ടുണ്ടെന്നാണ് കെറി കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.