ബി​ഗ് സ​ല്യൂ​ട്ട്; പ​രീ​ക്ഷ എ​ഴു​താ​ൻ അ​മ്മ പോ​യ​പ്പോ​ൾ കൈ​ക്കു​ഞ്ഞി​ന് കാ​വ​ലാ​യ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ
Monday, October 1, 2018 11:22 AM IST
പ​രീ​ക്ഷ എ​ഴു​തു​വാ​ൻ പോ​യ യു​വ​തി​യു​ടെ കു​ഞ്ഞി​നെ മാ​റോ​ട​ണ​ച്ച് പു​റ​ത്തു കാ​വ​ൽ നി​ന്ന​ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ. തെ​ല​ങ്കാ​ന​യി​ലെ മെ​ഹ്ബു​ബ​ന​ഗ​റി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​മാ രാ​ജേ​ശ്വ​രി​യാ​ണ് ഈ ​മ​നോ​ഹ​ര ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

മൂ​സാ​പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ മു​ജീ​ബ് ഉ​ർ റ​ഹ്മാ​നാ​ണ് ഈ ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ. മെ​ഹ്ബു​ബ​ന​ഗ​റി​ലെ ബോ​യ്സ് കോ​ള​ജി​ൽ വ​ച്ചു​ന​ട​ന്ന എ​സ്‌സി​ടി​പി​സി പ​രീ​ക്ഷ എ​ഴു​താ​ൻ എ​ത്തി​യ​താ​യി​രു​ന്നു കൈ​ക്കു​ഞ്ഞു​മാ​യി ഒ​രു യു​വ​തി. പ​രീ​ക്ഷാ​സ്ഥ​ല​ത്ത് മു​ജീ​ബ് ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് കു​ട്ടി​ക്ക് അ​ദ്ദേ​ഹം കാ​വ​ൽ​ക്കാ​ര​നാ​യി മാ​റി​യ​ത്.

കു​ഞ്ഞി​നെ കൈ​യ്യി​ൽ പി​ടി​ച്ച് ഇ​രി​ക്കു​ന്ന മു​ജീ​ബി​ന്‍റെ ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പും തെ​ല​ങ്കാ​ന​യി​ൽ ഒ​രു കു​ഞ്ഞി​നെ കൈ​യ്യി​ൽ എ​ടു​ത്തു​നി​ൽ​ക്കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.