നൃ​ത്ത​മെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ല്‍ ഇ​താ​ണ്; ഒ​രു യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ലെ "യ​ന്ത്ര​മ​നു​ഷ്യ​നെ' കാ​ണാം
Friday, February 9, 2024 11:42 AM IST
സ്‌​കൂ​ളി​ലെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം എ​ന്നു പ​റ​യു​മ്പോ​ള്‍ ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി വ​രു​ന്ന​ത് എ​ന്താ​ണ്? നി​ര്‍​നി​മി​ഷേ​രാ​യി ഇ​രി​ക്കു​ന്ന കു​റേ അ​ധി​കം ആ​ളു​ക​ള്‍. അ​വ​ര്‍​ക്കി​ട​യി​ല്‍ ഓ​ര്‍​മ​യു​ടെ ഭാ​ണ്ഡ​ക്കെ​ട്ട് അ​ഴി​ക്കു​ന്ന മ​റ്റ് ചി​ല​ര്‍.

അ​ന്ത​രീ​ക്ഷ​ത്തി​നൊ​ത്ത് പ​തി​ഞ്ഞ​താ​ള​ത്തി​ലെ ഗാ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യൊ​ക്കെ ആയി​രി​ക്കും ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി വ​രിക. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​ക്ക​ല്‍ നൂ​റ​നാ​ട് പി​യു​എ​സ്പി​എം എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന 76-ാമാ​ത് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണ​വും വ്യ​ത്യസ്ത​മാ​യി​രു​ന്നു.

മേ​ല്‍​പ​റ​ഞ്ഞ വി​കാ​ര​പ​ര​മാ​യ നി​മി​ഷ​ങ്ങ​ളും കാ​ഴ്ച​ക​ളും ഒ​ക്കെ ഈ ​യാ​ത്ര​യ​യ​പ്പി​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു പ്ര​തി​ഭ​യു​ടെ പ്ര​ക​ട​നം ഈ സ​മ്മേ​ള​ന​മ​ങ്ങ് ക​ള​ര്‍​ഫു​ള്ളാ​ക്കി. മാ​ത്ര​മ​ല്ല പ​രി​പാ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും എ​ത്തി.

അ​ധ്യാ​പ​ക​ക്കൂ​ട്ടം എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ റി​ഷി​കേ​ശ് എ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ നൃ​ത്ത​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഈ ​മി​ടു​ക്ക​ന്‍ ന​ട​ത്തി​യ​ത്.

മൂ​ണ്‍​വാ​ക്കും യ​ന്ത്ര​മ​നു​ഷ്യ​ന്‍റെ ചു​വ​ടു​മൊ​ക്കെ പ​യ്യ​ന്‍ അ​നാ​യാ​സം ന​ട​ത്തി. ഇ​തി​നോ​ട​കം വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "അ​തി​ശ​യി​പ്പി​ക്കു​ന്ന ക​ലാ​വി​രു​ത്; പ​യ്യ​ന്‍ പൊ​ളി​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.