ക​ത്തു​ന്ന എ​ക്സ്റ്റ​ന്‍​ഷ​ന്‍ കോ​ര്‍​ഡ് സമയോചിതമായി എ​ടു​ത്തു​മാ​റ്റുന്ന നാ​യ; വൈ​റ​ല്‍
Friday, February 16, 2024 3:00 PM IST
നാ​യ​ക​ള്‍ ഏ​റെ ബു​ദ്ധി​യു​ള്ള ജീ​വി​ക​ള്‍ ആ​ണ​ല്ലൊ. കാ​ലാ​കാ​ല​ങ്ങ​ളാ​യി മ​നു​ഷ്യ​നൊ​പ്പം ക​ഴി​യു​ന്ന അ​വ വി​ശ്വ​സ്ത​രു​മാ​ണ്. പ​ല ആ​പ​ത്ത് ഘ​ട്ട​ങ്ങ​ളി​ലും സ്വ​ന്തം ജീ​വ​ന്‍​ത​ന്നു​പോ​ലും നാ​യ​ക​ള്‍ ഈ ​വി​ശ്വ​സ്ത​ത കാ​ട്ടി​യി​ട്ടു​ണ്ട്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ അ​ത്ത​രം നി​ര​വ​ധി കാ​ഴ്ച​ക​ള്‍ ന​മു​ക്ക് കാ​ണാ​ന്‍ ക​ഴി​യും. ഇ​പ്പോ​ഴി​ത ഒ​രു തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ള്‍ നാ​യ ന​ട​ത്തു​ന്ന സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​കു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വീ​ടിന്‍റെ പു​റ​ത്ത് ക​ട്ടി​ലി​ലാ​യി ഒ​രുനാ​യ ഇ​രി​ക്കു​ക​യാ​ണ്. ഈ ​സ​മ​യം അ​വി​ടു​ള്ള ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​യൊ​രു എ​ക്സ്റ്റ​ന്‍​ഷ​ന്‍ കോ​ര്‍​ഡി​ല്‍ തീ​പി​ടി​ക്കു​ന്നു. ഈ ​സ​മ​യം മ​റ്റാ​രും അ​വി​ടെ ഇ​ല്ല.

വ​ലി​യ അ​പ​ക​ടം ഉണ്ടാ​യേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യം. എ​ന്നാ​ല്‍ ഈ ​സ​മ​യം ബു​ദ്ധി​മാ​നാ​യ ഈ ​നാ​യ ഉ​ട​ന​ടി ഓ​ടി​യെ​ത്തി എ​ക്സ്റ്റ​ന്‍​ഷ​ന്‍ കോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന പ്ല​ഗി​ല്‍ ക​ടി​ച്ചുവ​ലി​ക്കു​ക​യാ​ണ്. അ​ല്‍​പം നി​മി​ഷ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ കോ​ര്‍​ഡ് വി​ച്ഛേ​ദി​ക്കാ​ന്‍ നാ​യ​യ്ക്ക് സാ​ധി​ക്കു​ന്നു.

വൈ​റ​ലാ​യി മാ​​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ലഭി​ച്ചു. "മി​ടു​ക്ക​ന്‍; കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.