കേ​ര​ള പോ​ലീ​സി​ന്‍റെ "വൈ​റ​ൽ'; ഫോ​ണ്‍ കു​രു​ക്കി​ൽ​പ്പെ​ടു​ന്ന​ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്
സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്താ​ൽ ത​ച്ചു​ട​യ​പ്പെ​ട്ട ജീ​വി​ത​ങ്ങ​ൾ എ​ണ്ണി​യാ​ൽ തീ​രി​ല്ല. ന​ല്ല വ​ശ​വും മോ​ശ​മാ​യ വ​ശ​വും എ​ന്തെ​ന്ന് തി​രി​ച്ച​യാ​ൻ വ​യ്യാ​തെ അ​തി​ൽ അ​ടി​പ്പെ​ട്ടു​പോ​കു​ന്ന​വ​രാ​ണ് ഇ​ര​ക​ളാ​കു​ന്ന​വ​ർ മു​ഴു​വ​നും. യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത ആ​ളു​ക​ൾ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളേ​ക്കാ​ളും വി​ല​യേ​റി​യ​താ​ണ് ത​ന്‍റെ ജീ​വ​നും ജീ​വി​ത​വു​മെ​ന്ന് ബോ​ധ്യ​മു​ള്ള ഒ​രാ​ളും ഇ​രു​ട്ടി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ച​തി​ക്കു​ഴി​യി​ൽ ഒ​രി​ക്ക​ലും വീ​ഴി​ല്ല.

കു​ടും​ബ​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്നേ​ഹ​വും പ​രി​ച​ര​ണ​വും മ​തി​യാ​കാ​തെ പു​റ​ത്തു നി​ന്ന് അ​ത് തേ​ടി വ​ഞ്ചി​ക്ക​പ്പെ​ട്ട് ഒ​രു ക​യ​റി​ൻ തു​മ്പി​ലും മ​റ്റും ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി ഇ​പ്പോ​ൾ എ​ത്തി​യി​രി​ക്കു​ക​യാ​ണ് കേ​ര​ളാ പോ​ലീ​സ്. ഒ​രു ഹ്ര​സ്വ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് അ​വ​ർ ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

വൈ​റ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ൽ ന​ട​ൻ പൃ​ഥ്വി​രാ​ജു​മു​ണ്ട്. ന​മ്മു​ടെ പെ​ണ്‍​കു​ട്ടി​ക​ൾ ച​തി​ക്ക​ഴി​യി​ൽ വീ​ണു​പോ​കാ​തി​രി​ക്കു​വാ​നു​ള്ള മു​ന്ന​റി​യി​പ്പ് ഒ​രു ഹ്ര​സ്വ ചി​ത്ര​ത്തി​ലൂ​ടെ ന​ൽ​കി​യ കേ​ര​ളാ പോ​ലീ​സി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...