ഭാ​ഗ്യ​ത്തി​നാ​യി133 ടി​ക്ക​റ്റു​ക​ള്‍; ഫലം 796 കോ​ടി രൂ​പ​യു​ടെ ജാ​ക്ക്‌​പോ​ട്ട്
Thursday, February 22, 2024 11:58 AM IST
ഭാ​ഗ്യ​ക്കു​റി എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന ഒ​ന്നാ​ണ്. പ​ല​രും ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ല​വ​ട്ടം പ​രീ​ക്ഷി​ക്കും. അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ല​രേ​യും ഈ ​ഭാ​ഗ്യ​ക്കു​റി ഞെ​ട്ടി​ക്കു​ക​യും ചെ​യ്യും.

അ​ത്ത​ര​മൊ​രു ഭാ​ഗ്യ​വാ​ന്‍ അ​ങ്ങ് ചൈ​ന​യി​ല്‍ നി​ന്നും ഉ​ണ്ടാ​യി നെ​റ്റി​സ​ണി​ലും താ​ര​മാ​യി​രി​ക്കു​ന്നു. ചെ​ന​യി​ലെ 28 കാ​ര​നാ​യ ഒ​രാ​ളാ​ണ് ഈ ​ഭാ​ഗ്യ​വാ​ന്‍. ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ട്ട​റി ജാ​ക്ക്പോ​ട്ടി​ല്‍ ഇ​യാ​ള്‍ ഭാ​ഗ​വാ​ക്കാ​യി.

ഭാ​ഗ്യ​ത്തി​നാ​യി, ഒ​ന്ന​ല്ല 133 ടി​ക്ക​റ്റു​ക​ളാ​ണ് ഇ​ദ്ദേ​ഹം വാ​ങ്ങി​യ​ത്. ഇ​തി​നാ​യി ഇ​ന്ത്യ​ന്‍ രൂ​പ പ്ര​കാ​രം 3,000ല്‍ ​അ​ധി​കം പ​ണം ചെ​ല​വാ​ക്കി. അ​ദ്ദേ​ഹം ഒ​ന്നാം സ​മ്മാ​ന​വും നേ​ടി. 796 കോ​ടി രൂ​പ​യു​ടെ ജാ​ക്ക്‌​പോ​ട്ട് പ്രൈ​സ് ആ​ണ് ഈ ​യു​വാ​വ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ചെെനയിലെ വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് അ​യാ​ള്‍ തന്‍റെ ലോ​ട്ട​റി വ​രു​മാ​ന​ത്തിന്‍റെ അ​ഞ്ചി​ലൊ​ന്ന് നി​കു​തി​യാ​യി അ​ട​യ്ക്കേ​ണ്ട​തു​ണ്ട്. അ​ത് കി​ഴി​ച്ചു​ള്ള തു​ക ഈ ​യു​വാ​വി​ന് സ്വ​ന്തം.

"താ​ന്‍ ആ​ദ്യം അ​ത് വി​ശ്വ​സി​ച്ചി​ല്ല, അ​തി​നാ​ല്‍ പ​ല​ത​വ​ണ ഫലം പ​രി​ശോ​ധി​ച്ചു' എ​ന്നാ​ണ് ഈ ​ഭാ​ഗ്യ​വാ​ന്‍ പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും നേ​ട്ട​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.