നഴ്സ് ലി​നി​ക്കു വേ​ണ്ടി കു​ഞ്ഞു​ങ്ങ​ളു​മാ​യി സ​ജീ​ഷെ​ത്തി; മ​ക​നെ വാ​രി​പ്പു​ണ​ർ​ന്ന് മ​മ്മൂ​ട്ടി
Tuesday, October 2, 2018 12:54 PM IST
നി​പ്പാ വൈ​റ​സ് കേ​ര​ള​ത്തെ പി​ടി​ച്ചു​ല​ച്ച സ​മ​യം രോ​ഗി​ക​ളെ പ​രി​ച​രി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ന​ഴ്സ് ലി​നി​യെ ആ​ർ​ക്കും മ​റ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. മ​ര​ണം മു​ന്നി​ൽ ക​ണ്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​വാ​ൻ അ​വ​ർ​ക്കി​ട​യി​ലൂ​ടെ ഒ​രു മാ​ലാ​ഖ​യെ പോ​ലെ പാ​റി ന​ട​ന്ന ലി​നി​യെ​യും മ​ര​ണം കൈ​പി​ടി​ച്ചു ന​ട​ന്ന​ക​ന്ന​പ്പോ​ൾ ക​ണ്ണീ​ര​ണി​ഞ്ഞ​ത് ഒ​രു ജ​ന​ത മു​ഴു​വ​നു​മാ​യി​രു​ന്നു.

ലി​നി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കേ​ര​ള സ​ർ​ക്കാ​ർ അ​വ​രു​ടെ ഭ​ർ​ത്താ​വി​ന് സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചി​ല​വും ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​ത ഡോ​ക്ടേ​ഴ്സ് അ​വ​ർ​ഡ് ച​ട​ങ്ങി​നി​ടെ ലി​നി​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​ഷി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ദി​യി​ലെ​ത്തി​യ ഇ​വ​രു​ടെ മ​ക​നെ ന​ട​ൻ മ​മ്മൂ​ട്ടി വാ​രി​പു​ണ​ർ​ന്ന് ചും​ബി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ വെ​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ബ​ഹ്റൈ​നി​ലെ ഒ​രു​മ കൂ​ട്ടാ​യ്മ സ​മാ​ഹ​രി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ ലി​നി​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​ഷ് കൈ​മാ​റി​യി​രു​ന്നു. വി​ഷ​മ സ​മ​യ​ത്ത് ഒ​പ്പം നി​ന്ന് ആ​ശ്വ​സി​പ്പി​ച്ച​വ​രെ​യും കൈ​ത്താ​ങ്ങാ​യി മാ​റി​യ​വ​രെ​യും സ​ജീ​ഷ് ച​ട​ങ്ങി​ൽ സ്മ​രി​ച്ചു.

മി​നേ​ഷ് രാ​മ​നു​ണ്ണി എ​ന്ന​യാ​ൾ പ​ങ്കു​വ​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.