ടി​പ്പ് ചോ​ദി​ച്ച​തു യു​വ​തി വി​വാ​ദ​മാ​ക്കി..! പൊ​ങ്കാ​ല​യി​ട്ടു സോ​ഷ്യ​ൽ മീ​ഡി​യ
Thursday, February 8, 2024 2:03 PM IST
ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കു ടി​പ്പ് ന​ൽ​കു​ന്ന​ത് ഹോ​ട്ട​ലു​ക​ളി​ൽ പ​തി​വാ​ണ്. സ​പ്ലൈ​യ​ർ​മാ​ർ ടി​പ്പ് ചോ​ദി​ക്കാ​റി​ല്ലെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ശ​രീ​ര​ഭാ​ഷ​യി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കും. അ​ത് മ​ന​സി​ലാ​ക്കി ചെ​റി​യൊ​രു തു​ക​യെ​ങ്കി​ലും മി​ക്ക​വ​രും ന​ൽ​കു​ക​യും​ചെ​യ്യും.

എ​ന്നാ​ൽ പാ​തി​രാ​ത്രി​യി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ഡെ​ലി​വ​റി ഏ​ജ​ന്‍റ് ടി​പ്പ് ചോ​ദി​ച്ച​ത് ഒ​രു യു​വ​തി വ​ലി​യ വി​വാ​ദ​മാ​ക്കി. ഓ​ൺ​ലൈ​നി​ലാ​ണ് യു​വ​തി​യോ​ട് ടി​പ്പ് ചോ​ദി​ച്ച​ത്. ഇ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത യു​വ​തി ടി​പ്പ് ചോ​ദി​ച്ച​തി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ട് പ​ങ്കു​വ​ച്ച് "ഇ​ത് വി​ചി​ത്ര​മാ​ണു ബ്രോ' ​എ​ന്ന് പ​രി​ഹാ​സ​ത്തോ​ടെ കു​റി​ക്കു​ക​യും​ചെ​യ്തു.

ടി​പ്പ് ചോ​ദി​ച്ച​യാ​ളു​ടെ പേ​ര് പോ​ലും മ​റ​യ്ക്കാ​തെ​യു​ള്ള യു​വ​തി​യു​ടെ പ്ര​വ​ർ​ത്തി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്ന​ത്. ഇ​ത്ത​രം നി​സാ​ര​മാ​യ കാ​ര്യം പ​ങ്കു​വ​യ്ക്കാ​ന്‍ നി​ങ്ങ​ള്‍​ക്ക് എ​ങ്ങ​നെ തോ​ന്നി എ​ന്നാ​ണു പ​ല​രും ചോ​ദി​ച്ച​ത്.

ഒ​ന്നു​മി​ല്ലെ​ങ്കി​ലും പാ​ത്രി​രാ​ത്രി അ​യാ​ള്‍ നി​ങ്ങ​ള്‍​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചു ത​ന്നി​ല്ലേ​യെ​ന്നും മ​റ്റു ചി​ല​ര്‍ ചോ​ദി​ച്ചു. വി​മ​ർ​ശ​നം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ താ​ന്‍ ഡെ​ലി​വ​റി ബോ​യി​ക്കു ടി​പ്പ് ന​ല്‍​കി​യെ​ന്നും രാ​ത്രി​യി​ല്‍​ത​ന്നെ ഓ​ർ​ഡ​ർ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന് അ​യാ​ളു​മാ​യി ഒ​രു ക​ഷ്ണം ഹ​ൽ​വ ക​ഴി​ച്ചെ​ന്നും യു​വ​തി കു​റി​ച്ചു.

അ​ധി​ക ചാ​ർ​ജ് ന​ല്‍​കി​യാ​ണു താ​ന്‍ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നി​ട്ടും വി​മ​ര്‍​ശ​നം തു​ട​ർ​ന്ന​തോ​ടെ യു​വ​തി ത​ന്‍റെ പോ​സ്റ്റ് പി​ന്‍​വ​ലി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.