Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - വെബ് ഡെസ്ക്

വെബ് ഡെസ്ക്

749 ARTICLES

Written Articles

Kerala

ധനരാജ് വധം: മൂന്നു പേർ കുറ്റക്കാർ 16 പ്രതികളെ വെറുതെ വിട്ടു
ത​ളി​പ്പ​റ​മ്പ്: സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന കു​ന്ന​രു കാ​ര​ന്താ​ട്ടെ സി.​വി.​ധ​ന​രാ​ജി​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 20 പ്രതികളിൽ മൂന്നു പേർ കുറ്റക്കാർ. 16 പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി രാ​മ​ന്ത​ളി മൊ​ട്ട​ക്കു​ന്നി​ലെ ടി.​പി.​ബി​ജു(34), രണ്ടാം പ്രതി ക​ക്ക​മ്പാ​റ​യി​ലെ എം. ​വി​പി​ന്‍(34), മൂന്നാം പ്രതി എം.​വൈ​ശാ​ഖ് (31) എന്നിവരെയാണ് ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ക ജ​ഡ്ജ് കെ.​എ​ന്‍. ​പ്ര​ശാ​ന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ചി​റ്റ​ടി​യി​ലെ സി.​സു​കേ​ഷ് (31), ക​ക്ക​മ്പാ​റ​യി​ലെ കെ.​വി.​പ്ര​ജി​ത് ലാ​ല്‍ (31), കെ.​അ​നൂ​പ് (31), പ​ണ്ടാ​ര​വ​ള​പ്പി​ല്‍ രാ​ജേ​ഷ് (39), കാ​ങ്കോ​ല്‍ ആ​ല​ക്കാ​ട്ടെ കെ.​എം.​ബി​ജു(44), . കാ​ര​യി​ലെ പി.​രാ​ജേ​ഷ് കു​മാ​ര്‍ (53), ക​ക്ക​മ്പാ​റ​യി​ലെ കെ. ​മ​നൂ​പ് (32), മൊ​ട്ട​ക്കു​ന്നി​ലെ സി. ​ഷൈ​ജു(31), ക​ക്ക​മ്പാ​റ​യി​ലെ ധ​നേ​ഷ്(39), മൊ​ട്ട​ക്കു​ന്നി​ലെ പി.​പി.​രാ​ജീ​വ​ന്‍ (34), ക​ക്ക​മ്പാ​റ​യി​ലെ കെ. ​മ​ധു(42), നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ എ​സ്.​ആ​ര്‍.​അ​ജീ​ഷ്(38), ചെ​റു​വ​ത്തൂ​ര്‍ കു​ട്ട​മ​ത്തെ ത​മ്പാ​ന്‍ മ​നി​യേ​രി (58) കാ​ര​യി​ലെ ര​മേ​ശ​ന്‍ (50), കാ​ങ്കോ​ല്‍ വ​ട​ശേ​രി​യി​ലെ എ.​പി. നി​ജേ​ഷ്(38), മൊ​ട്ട​ക്കു​ന്നി​ലെ ലി​ജി​ന്‍ (31). എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന സി.എഫ് ബിജു കൊല്ലപ്പെട്ടിരുന്നു. ധ​ന​രാ​ജ് കൊ​ല്ല​പ്പെ​ട്ട് പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​കേ​സി​ലെ വി​ധി​യു​ണ്ടാ​യ​ത്. 2016 ജൂ​ലൈ 11ന് ​രാ​ത്രി 9.45 ഓ​ടെ ര​ണ്ട് മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ളി​ല്‍ പി​ന്തു​ട​ര്‍​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ല്‍ വീ​ടി​ന് മു​ന്‍​വ​ശം വ​ച്ച് ധ​ന​രാ​ജിV കാ​ലി​നും മ​റ്റും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടി​യ​പ്പോ​ള്‍ പി​ന്തു​ട​ര്‍​ന്ന് വീ​ടി​ന്റെ പി​ന്‍​വ​ശ​ത്തെ ഷെ​ഡി​ന് സ​മീ​പ​ത്തു​വെ​ച്ച് ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ ബി​ജു, വി​പി​ന്‍, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ള്‍​കൊ​ണ്ടും പീ​ശാ​ക​ത്തി​കൊ​ണ്ടും നെ​ഞ്ചി​നും കൈ​ക്കും കാ​ലി​നും വെ​ട്ടി​യും കു​ത്തി​യും ഗു​രു​ത​ര​മായി പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യാ​ണ് കേ​സ്. കൊ​ല​പാ​ത​കം, ഗൂ​ഡാ​ലോ​ച​ന, കു​റ്റ​കൃ​ത്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി പ​ദ്ധ​തി മ​റ​ച്ചു​വെ​ച്ചു​വെ​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​യി​രു​ന്നു കേ​സ്.​പ​യ്യ​ന്നൂ​ര്‍ സി​ഐ പി.​ര​മേ​ശ​നാ​ണ് ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് സി​ഐ ആ​യി​രു​ന്ന എം.​പി.​ആ​സാ​ദാ​ണ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പൊ​ലിസ് ന​ല്‍​കി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ 74 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന 43 പേ​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​വും ഒ​രാ​ളെ പ്ര​തി​ഭാ​ഗ​വും വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ 123 രേ​ഖ​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ആ​യു​ധ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ കു​റ്റ​പ​ത്ര​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. 20 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന ഈ ​കേ​സി​ലെ പ​ന്ത്ര​ണ്ടാ പ്ര​തി സി.​എ​ഫ്.​ബി​ജു കൊ​ല്ല​പ്പെ​ട്ട​തി​നാ​ല്‍ ബാ​ക്കി 19 പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 2025 മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍​നി​ന്നും ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റി​യ​ത്. ഏ​പി​ല്‍ 25ന് ​കു​റ്റ​പ​ത്രം വാ​യി​ച്ച ത​ളി​പ്പ​റ​മ്പ് കോ​ട​തി ഒ​ക്ടോ​ബ​ര്‍ 21ന് ​വി​ചാ​ര​ണ ആ​രം​ഭി​ച്ചു. 2026 ജൂ​ണ്‍ 19ന് ​പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി വി​സ്താ​രം ക​ഴി​ഞ്ഞു. പ്ര​തി​ക​ളോ​ട് സാ​ക്ഷി​മൊ​ഴി​ക​ളി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ള്‍ ചോ​ദി​ച്ച് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ബി​ജു​വ​ധ​ക്കേ​സിലെ പ്ര​തി​യാ​ണ് ധ​ന​രാ​ജ് വ​ധ​ത്തി​ലെ ഒ​ന്നാം സാ​ക്ഷി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യി​രു​ന്നു.​വാ​ദി​ഭാ​ഗ​ത്തിന്‍റെയും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെയും സാ​ക്ഷി​മൊ​ഴി​ക​ളും തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷം ഈ ​മാ​സം 16നാ​ണ് കേ​സ് വി​ധി​പ​റ​യാ​നാ​യി മാ​റ്റി​വെ​ച്ച​ത്. സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ സി.​കെ.​ശ്രീ​ധ​ര​ന്‍, പ്രോ​സി​ക്യൂ​ട്ട​ര്‍ യു.​ര​േ​ശ​ന്‍, ടി.​വി.​വി​നീ​ഷ് എ​ന്നി​വ​ര്‍ വാ​ദി​ഭാ​ഗ​ത്തി​നാ​യി ഹാ​ജ​രാ​യി. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി അ​ഡ്വ.​പ്ര​താ​പ് ജി. ​പ​ടി​ക്ക​ല്‍, എ​സ്. സ​ജി​ത്ത് കു​മാ​ര്‍, പി.​പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​രും ഹാ​ജ​രാ​യി.
November 23, 2026

Tech

ഐഫോൺ കാമറയിൽ നിന്ന് വിഷ്വൽ ഇന്‍റലിജൻസ് അപ്രത്യക്ഷമായോ?
  ഐഫോൺ ഉപയോക്താക്കൾക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച വാർത്തയാണ്, ഐഫോൺ കാമറയുടെ ബുദ്ധികേന്ദ്രം ആപ്പിൽ നിന്ന് നീക്കം ചെയ്തു എന്നത്. എന്നാൽ, ആപ്പിൾ ഈ സൗകര്യം നീക്കം ചെയ്തിട്ടില്ല. മറിച്ച്, അത് കൂടുതൽ ലളിതമാക്കി കാമറ ആപ്പിനുള്ളിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണ് എന്നതാണ് വസ്തുത. ഐഫോൺ 16 നൊപ്പമാണ് ആപ്പിൾ വിഷ്വൽ ഇന്‍റലിജൻസ് അവതരിപ്പിച്ചത്. കാമറ ഒരു വസ്തുവിലേക്ക് ചൂണ്ടിയാൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്. ഒരു ചെടിയുടെ പേര്, ഒരു സ്ഥാപനത്തിന്‍റെ പ്രവർത്തന സമയം, ഒരു പരിപാടിയുടെ വിശദാംശങ്ങൾ, ഒരു ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം കാമറയിലൂടെ അറിയാൻ ഈ സൗകര്യം സഹായിച്ചിരുന്നു.എന്നാൽ, ഈ സംവിധാനം ക്യാമറയിൽ നിന്ന് വേറിട്ട് പ്രവർത്തിച്ചിരുന്നതിനാൽ ഉപയോക്താക്കൾക്ക് പലപ്പോഴും ആശയക്കുഴപ്പമുണ്ടായിരുന്നു. കാമറ കൺട്രോൾ ബട്ടൺ അമർത്തിപ്പിടിച്ചാൽ വിഷ്വൽ ഇന്‍റലിജൻസ് തുറക്കുകയും, തിരിച്ച് കാമറയിലേക്ക് വരാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. iOS 27ൽ വന്ന മാറ്റംiOS 27ൽ ആപ്പിൾ ഈ പ്രശ്നം പരിഹരിച്ചു. വിഷ്വൽ ഇന്‍റലിജൻസിനെ ഒരു പ്രത്യേക സംവിധാനമായി നിർത്താതെ, കാമറ ആപ്പിലെ ഒരു മോഡായി മാറ്റി. ഇപ്പോൾ കാമറ തുറന്നാൽ ഫോട്ടോ, വീഡിയോ, പോർട്രെയിറ്റ്, പനോരമ എന്നിവയ്ക്കൊപ്പം സിരി എന്ന പുതിയ ഓപ്ഷൻ കൂടി കാണാം.ഈ സിരി മോഡിൽ എത്തിയാൽ വിഷ്വൽ ഇന്‍റലിജൻസിന്‍റെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാം. ഫോട്ടോ എടുക്കുന്നതും എഐ സഹായം തേടുന്നതും ഒരേ ആപ്പിൽ തന്നെ സാധ്യമാകും. സ്വൈപ്പ് ചെയ്ത് എളുപ്പത്തിൽ സാധാരണ ഫോട്ടോ മോഡിലേക്ക് മടങ്ങാനും കഴിയും. ആദ്യം ഐഫോൺ 16 സീരീസിൽ മാത്രമായിരുന്നു ഈ സൗകര്യം. iOS 27 മുതൽ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 16 നും മുകളിലുള്ള എല്ലാ മോഡലുകളിലും ഇത് ലഭ്യമാണ്. സൗകര്യം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക്ഈ എഐ സൗകര്യം ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് സെറ്റിംഗ്സിൽ നിന്ന് നിയന്ത്രിക്കാം. സെറ്റിംഗ്സ് > സിരി എന്ന ഭാഗത്ത് ഹൈലൈറ്റ് ടു സെർച്ച്, ഓട്ടോമാറ്റിക് വിഷ്വൽ ലുക്ക് അപ്പ് എന്നിവ ഓഫ് ചെയ്താൽ ക്യാമറയിൽ എഐ സെർച്ച് പ്രവർത്തിക്കില്ല. എന്നാൽ iOS 27 ൽ ഒറ്റ ബട്ടൺ കൊണ്ട് എല്ലാ ആപ്പിൾ ഇന്‍റ ലിജൻസ് സൗകര്യങ്ങളും ഓഫ് ചെയ്യാൻ സാധിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചുരുക്കത്തിൽ, ഐഫോൺ കാമറയിൽ നിന്ന് ബുദ്ധികേന്ദ്രം നീക്കം ചെയ്തിട്ടില്ല. അത് കൂടുതൽ ലളിതവും ഉപയോഗപ്രദവുമായ രീതിയിൽ കാമറയുടെ ഭാഗമായിരിക്കുകയാണ്. സാങ്കേതികവിദ്യ വികസിക്കുമ്പോൾ സൗകര്യങ്ങൾ അപ്രത്യക്ഷമാകുകയല്ല, കൂടുതൽ സ്വാഭാവികമായി ഉപകരണങ്ങളുടെ ഭാഗമാകുകയാണ് ചെയ്യുന്നത്.
November 23, 2026

Viral

ഏഴര മാസം ഗർഭിണി ! ഓടിത്തീർത്തത് ഏഴ് ലോക മാരത്തൺ!
    ഒരു സ്ത്രീ ഗർഭിണിയായാൽ എല്ലാവരും പറയും - "റെസ്റ്റ് എടുക്കൂ, ഓടരുത്, ചാടരുത്, ഭാരം എടുക്കരുത്!"പക്ഷേ അമേരിക്കയിലെ 38 കാരിയായ ഡീർഡ്രെ കീൻ ആ ഉപദേശങ്ങളെല്ലാം കേട്ട് ചിരിച്ചു. ഏഴര മാസം ഗർഭിണി, വയറും വെച്ച് അവർ ഓടിത്തീർത്തത് ലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിൽ ഒന്നാണ് - ന്യൂയോർക്ക് സിറ്റി മാരത്തൺ. 2026 നവംബർ ഒന്നിന് ന്യൂയോർക്കിൽ നടന്ന മാരത്തണിൽ ഡീർഡ്രെ ഫിനിഷ് ചെയ്തത് നാല് മണിക്കൂർ ആറ് മിനിറ്റ് 55 സെക്കൻഡിൽ ആണ്. സാധാരണക്കാർക്ക് പോലും ഓടിത്തീർക്കാൻ പ്രയാസമുള്ള 42 കിലോമീറ്റർ! അതും ശരാശരി ഒരു മൈലിന് ഒമ്പത് മിനിറ്റ് 26 സെക്കൻഡ് വേഗതയിൽ.ഫിനിഷ് ലൈൻ കടക്കുമ്പോൾ അവർ ഒറ്റയ്ക്കായിരുന്നില്ല. അവരുടെ വയറ്റിൽ അവരുടെ കുഞ്ഞും ഓടുന്നുണ്ടായിരുന്നു.   ഒരു മാരത്തൺ അല്ല, ഏഴ് മാരത്തൺ!ഇതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ഡീർഡ്രെ ഈ വർഷം ഓടിയത് ഒരു മാരത്തൺ മാത്രമല്ല. ലോകത്തിലെ ഏഴ് പ്രധാന മാരത്തണുകൾ ,എല്ലാം ഒരു വർഷം കൊണ്ട് ഓടിത്തീർത്തു. സിഡ്നി മാരത്തൺ ഓടുമ്പോൾ ഗർഭം 25 ആഴ്ച, ബെർലിൻ ഓടുമ്പോൾ 29 ആഴ്ച, ചിക്കാഗോ ഓടുമ്പോൾ 31 ആഴ്ച, ന്യൂയോർക്ക് ഓടുമ്പോൾ 34 ആഴ്ച. ഞാൻ ഗർഭിണിയാകുന്നതിന് മുമ്പ് തന്നെ ഓട്ടക്കാരിയായിരുന്നു. എന്‍റെ ശരീരത്തിന് ഇത് പരിചയമുണ്ട്. ഡോക്ടറോട് ചോദിച്ചിട്ടാണ് ഞാൻ ഓടുന്നത്. ഗർഭിണിയായാൽ റെസ്റ്റ് എടുക്കണം എന്നില്ല, അത് മറ്റൊരു രീതിയിൽ തുടരാം എന്ന് കാണിക്കാനാണ് ഞാൻ ഓടുന്നത്" - എന്നാണ് ഡീർഡ്രെ പറയുന്നത്.2026 ൽ മാത്രം അവർ 11 റേസുകളിലാണ് പങ്കെടുത്തത്. ഏഴ് വേൾഡ് മേജേഴ്സ്, രണ്ട് അൾട്രാമാരത്തൺ, ഒരു അയൺമാൻ, അയർലൻഡിലെ ഒരു ട്രെയിൽ മാരത്തൺ.
November 23, 2026

National

ഓ​ട്ടോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ൽ അ​ന​ന്ത​ഗി​രി വ​ന​മേ​ഖ​ല​യി​ൽ ഓ​ട്ടോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ ഹ​രി​ജ​ൻ നാ​ഗേ​ഷ് (30), ഹ​രി​ജ​ൻ സ​രി​ത (35), ഹ​രി​ജ​ൻ ച​ന്ദ്ര​മ്മ (60), മാ​ല പാ​ർ​വ​ത​മ്മ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​ൻ​ഡ്‌​ലി​മ​ലു​ഗു ഗ്രാ​മ​ത്തി​ൽ നി​ന്നും കെ​റ​ല്ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നവരാണ് അപകടത്തിൽപ്പെട്ടത്. പാ​മ്പു​ക​ടി​യേ​റ്റ പാ​ർ​വ​ത​മ്മ​യെ ചി​കി​ത്സ​യ്ക്കാ​യി ധ​രൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​കാ​രാ​ബാ​ദ്-​ധ​രൂ​ർ റോ​ഡി​ൽ ബു​ഗ്ഗ രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ട്ര​ക്കു​മാ​യി ഓ​ട്ടോ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സേ​ദ​ത്തി​ൽ നി​ന്നും വി​കാ​രാ​ബാ​ദ് വ​ഴി ന​വാ​ബ്പേ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ട്ര​ക്ക്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​ഭാ​ഗ​ത്ത് ഏ​ക​ദേ​ശം 500 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ള​വു​ക​ളു​ണ്ടെ​ന്നും റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ഓ​ട്ടോ റോ​ഡി​ന്‍റെ മ​ധ്യ​രേ​ഖ ക​ട​ന്ന് ട്ര​ക്കി​ന്‍റെ വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
November 23, 2026

Kerala

അ​ന്ന് 13 വോ​ട്ടി​ന് കൈ​വി​ട്ട ഭാ​ഗ്യം, ഇ​ന്ന് 30 കോ​ടി​യാ​യി മ​ട​ങ്ങി​യെ​ത്തി; താ​ര​മാ​യി പെ​രു​മ്പാ​വൂ​രു​കാ​രി സ്നേ​ഹ
പെ​രു​മ്പാ​വൂ​ർ: അ​ഞ്ചു വ​ർ​ഷം മു​ൻ​പ് നാ​ട്ടി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ വെ​റും 13 വോ​ട്ടു​ക​ൾ​ക്ക് കൈ​വി​ട്ടു​പോ​യ ഭാ​ഗ്യം, അ​ങ്ങ് കാ​ന​ഡ​യി​ൽ നി​ന്ന് 30 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​ഹാ​ഭാ​ഗ്യ​മാ​യി തി​രി​കെ​യെ​ത്തി​യ​തി​ന്‍റെ ആ​ഹ്ളാദ​ത്തി​ലാ​ണ് പെ​രു​മ്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി​നി സ്നേ​ഹ ജോ​യ്. കാ​ന​ഡ​യി​ലെ പ്ര​ശ​സ്ത​മാ​യ 'ലോ​ട്ടോ സ്പോ​ട്ട് 6/49 ക്ലാ​സി​ക്' ന​റു​ക്കെ​ടു​പ്പി​ലാ​ണ് 5 മി​ല്യ​ൺ ക​നേ​ഡി​യ​ൻ ഡോ​ള​ർ (30 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) ഈ ​മ​ല​യാ​ളി യു​വ​തി​യെ തേ​ടി​യെ​ത്തി​യ​ത്. കാ​ന​ഡ​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ്നേ​ഹ​യെ തേ​ടി ഒ​ക്ടോ​ബ​ർ 21-ന് ​ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത സ​മ്മാ​നം എ​ത്തി​യ​ത്. ന​വം​ബ​ർ 20-ന് ​കാ​ന​ഡ ലോ​ട്ട​റി കോ​ർ​പ്പ​റേ​ഷ​ൻ സ്നേ​ഹ​യെ ഔ​ദ്യോ​ഗി​ക​മാ​യി വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ബാ​ല​റ്റ് പെ​ട്ടി​യി​ൽ വീ​ഴാ​ത്ത ഭാ​ഗ്യം ലോ​ട്ട​റി​യി​ലൂ​ടെ 2020-ലെ ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പി​ള്ളി വാ​ർ​ഡി​ൽ യു.​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി സ്നേ​ഹ ജ​ന​വി​ധി തേ​ടി​യി​രു​ന്നു. അ​ന്ന് വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യോ​ട് വെ​റും 13 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സ്നേ​ഹ​യു​ടെ പ​രാ​ജ​യം. എ​ൻ​ജി​നീ​യ​റി​ങ് പ​ഠ​ന​ത്തി​ന് ശേ​ഷം കാ​ക്ക​നാ​ട് സെ​സി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു രാ​ഷ്ട്രീ​യ​ത്തി​ലെ ആ ​ആ​ദ്യ ഭാ​ഗ്യ​പ​രീ​ക്ഷ​ണം. തി​ര​ഞ്ഞെ​ടു​പ്പി​ന് നാ​ല് മാ​സ​ത്തി​ന് ശേ​ഷം വി​വാ​ഹി​ത​യാ​യ സ്നേ​ഹ, പി​ന്നീ​ട് ഭ​ർ​ത്താ​വി​നൊ​പ്പം കാ​ന​ഡ​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​മാ​യി കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. ആ​ദ്യം ക​ടം വീ​ട്ട​ണം, പി​ന്നെ ലോ​കം ചു​റ്റ​ണം കോ​ടി​ക​ൾ കൈ​യി​ലെ​ത്തു​മ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു വീ​ട്ട​മ്മ​യു​ടെ ക​രു​ത​ലാ​ണ് സ്നേ​ഹ​യു​ടെ വാ​ക്കു​ക​ളി​ൽ നി​റ​യു​ന്ന​ത്. ഭ​വ​ന​വാ​യ്പ പൂ​ർ​ണ്ണ​മാ​യും അ​ട​ച്ചു​തീ​ർ​ക്കു​ക​യാ​ണ് ത​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് സ്നേ​ഹ വെ​സ്റ്റേ​ൺ കാ​ന​ഡ ലോ​ട്ട​റി കോ​ർ​പ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. കു​ടും​ബാം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ലോ​കം ചു​റ്റി​ക്കാ​ണു​ക​യെ​ന്ന വ​ലി​യൊ​രു ആ​ഗ്ര​ഹ​വും ഈ ​നേ​ട്ട​ത്തി​ലൂ​ടെ സ​ഫ​ല​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സ്നേ​ഹ. വേ​ങ്ങൂ​ർ കൈ​പ്പി​ള്ളി പ​ടി​ക്ക​ക്കു​ടി​യി​ൽ കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യ പി.​പി. ജോ​യി​യു​ടെ​യും ജോ​ളി​യു​ടെ​യും മ​ക​ളാ​ണ് സ്നേ​ഹ. ഇ​ട​ത്ത​രം ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്ന് കാ​ന​ഡ​യി​ലെ കോ​ടീ​ശ്വ​രി പ​ദ​വി​യി​ലേ​ക്കു​ള്ള സ്നേ​ഹ​യു​ടെ ഈ ​ഭാ​ഗ്യ​യാ​ത്ര നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വ​ലി​യ ആ​ഘോ​ഷ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
November 23, 2026

Kerala

വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; മ​ക​നെ​തി​രെ കേ​സ്
 കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ങ്ങ​ണ്ണൂ​ർ പോ​ത്തേ​രി വീ​ട്ടി​ൽ യാ​സ​റി​നെ​തി​രെ​യാ​ണ് മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ നാ​ദാ​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യ​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് പ​രി​ഹ​സി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ക​ന്‍റെ ആ​ക്ര​മ​ണം. മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ല ചു​മ​രി​ൽ ഇ​ടി​പ്പി​ക്കു​ക​യും ഹാ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​താ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലിസ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.
November 23, 2026

Kerala

ട്രെ​യി​നി​ൽ 16-കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; വ​ർ​ക്ക​ല സ്വ​ദേ​ശി പി​ടി​യി​ൽ
 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ അ​ര​വി​ന്ദി​നെ (22) റെ​യി​ൽ​വേ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് 16 വ​യ​സു​കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട് പ്ര​തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ റെ​യി​ൽ​വേ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്റ്റേ​ഷ​നി​ൽ വച്ച് ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ സ​മാ​ന​മാ​യ രീ​തി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നി​രു​ന്നു.
November 23, 2026

National

അ​മ്മ​യു​ടെ കൊ​ല​ക്കേ​സി​ലെ സാ​ക്ഷി​യാ​യ മ​ക​ൾ മ​രി​ച്ച നി​ല​യി​ൽ
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ണാ​ർ​പൂ​രി​ൽ അ​മ്മ​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ മ​ക​ളെ അ​മ്മ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​യാ​നി ശി​കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു​മാ​യ സ​മീ​ർ ശി​കാ​രി അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി കു​ട്ടി​യെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. 2023 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു സ​യാ​നി​യു​ടെ അ​മ്മ മാ​ലാ ശി​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് സ​മീ​ർ ശി​കാ​രി മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​യാ​നി​യു​ടെ താ​മ​സം. സ​മീ​ർ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് മു​ത​ൽ സ​യാ​നി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സി​നെ സ​മീ​പി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ ഫോ​ൺ ന​മ്പ​റും സിം ​കാ​ർ​ഡും മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ പു​തി​യ ന​മ്പ​റും സ​മീ​ർ എ​ങ്ങ​നെ​യോ സം​ഘ​ടി​പ്പി​ച്ച​താ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ദി​വ​സം സ​യാ​നി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. വൈ​കി​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ മു​ത്ത​ച്ഛ​ൻ നി​ത​ൻ ബോ​സും കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സ​യാ​നി​യു​ടെ മ​ര​ണ​ത്തി​ൽ പി​താ​വ് സ​മീ​റി​ന് നേ​രി​ട്ടോ അ​ല്ലാ​തെ​യോ പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നി​ത​ൻ ബോ​സും ബ​ന്ധു സു​ഭാ​ഷ് ബാ​രി​ക്കും ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പി​താ​വു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​വ​സാ​ന​മാ​യി ആ​രെ​യെ​ല്ലാ​മാ​ണ് ബ​ന്ധ​പ്പെ​ട്ട​തെ​ന്നും ക​ണ്ടെ​ത്താ​ൻ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും സൈ​ബ​ർ പ​രി​ശോ​ധ​നാ ഫ​ല​വും ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തി​ൽ വ്യ​ക്ത​ത വ​രൂ എ​ന്നും എ​ല്ലാ വ​ശ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
November 23, 2026

Youth Special

റീ​ൽ​സി​നു​വേ​ണ്ടി സ്വ​കാ​ര്യ​ത പ​ണ​യം​വ​യ്ക്ക​ണോ?
  രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് മു​ത​ൽ രാ​ത്രി ഉ​റ​ങ്ങു​ന്ന​ത് വ​രെ എ​ല്ലാം ഒ​രു റീ​ൽ ആ​ക്കു​ന്ന കാ​ല​മാ​ണ് ഇ​ത്. പ്ര​ത്യേ​കി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ. കു​ക്കിം​ഗ് വീ​ഡി​യോ, ഡാ​ൻ​സ് റീ​ൽ, ഡേ​യ് ഇ​ൻ മൈ ​ലൈ​ഫ് വീ​ഡി​യോ... എ​ല്ലാം വൈ​റ​ലാ​കു​ന്നു. എ​ന്നാ​ൽ ഈ ​വൈ​റ​ലാ​കാ​നു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ, പ​ല​രും അ​റി​യാ​തെ ത​ന്നെ സ്വ​ന്തം സ്വ​കാ​ര്യ​ത​യാ​ണ് പ​ണ​യം വെ​ക്കു​ന്ന​ത്.​വൈ​റ​ലാ​കാ​ൻ വേ​ണ്ടി എ​ന്തൊ​ക്കെ ചെ​യ്യു​ന്നു? 1. വീ​ടും സ്ഥ​ല​വും വെ​ളി​പ്പെ​ടു​ത്തു​ന്നുറീ​ലി​ൽ പി​ന്നി​ൽ കാ​ണു​ന്ന വീ​ടി​ന്‍റെ പേ​ര്, സ്കൂ​ളി​ലെ യൂ​ണി​ഫോം, സ്ഥി​ര​മാ​യി പോ​കു​ന്ന ക​ട, വ​ഴി - ഇ​തെ​ല്ലാം വെ​ച്ച് ആ​ർ​ക്കും ഒ​രാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. പ​ല പെ​ൺ​കു​ട്ടി​ക​ളും ഇ​ത് ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല.2. കു​ടും​ബ​ത്തെ മു​ഴു​വ​ൻ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്നുഅ​മ്മ, അ​ച്ഛ​ൻ, കു​ഞ്ഞ്, ഭ​ർ​ത്താ​വ് - എ​ല്ലാ​വ​രു​ടെ​യും സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ ക​ണ്ട​ന്‍റ് ആ​കു​ന്നു. ഒ​രി​ക്ക​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ന്നാ​ൽ, അ​ത് പി​ന്നീ​ട് ഡി​ലീ​റ്റ് ചെ​യ്താ​ലും പോ​കി​ല്ല.3. വൈ​കാ​രി​ക കാ​ര്യ​ങ്ങ​ൾ തു​റ​ന്ന് പ​റ​യു​ന്നുബ്രേ​ക്ക​പ്പ്, കു​ടും​ബ വ​ഴ​ക്ക്, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ,ഇ​തെ​ല്ലാം തു​റ​ന്ന് പ​റ​ഞ്ഞ് വ്യൂ​സ് കൂ​ട്ടു​ന്ന ട്രെ​ൻ​ഡ് കൂ​ടി വ​രു​ന്നു. കു​റ​ച്ച് നാ​ള​ത്തേ​ക്ക് വ്യൂ​സ് കി​ട്ടും, പ​ക്ഷേ പി​ന്നീ​ട് അ​ത് ത​ന്നെ തി​രി​ച്ച​ടി​യാ​കും. അ​പ​ക​ടം എ​വി​ടെ​യാ​ണ്? 1. വീ​ഡി​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് മോ​ർ​ഫ് ചെ​യ്ത് തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു.2. അ​പ​രി​ചി​ത​ർ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ത്ത് വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ന്നു.3. ജോ​ലി​ക്ക് പോ​കു​മ്പോ​ഴോ, വി​വാ​ഹം ക​ഴി​ക്കു​മ്പോ​ഴോ പ​ഴ​യ വീ​ഡി​യോ​ക​ൾ പ്ര​ശ്ന​മാ​കു​ന്നു.4. കു​ട്ടി​ക​ളു​ടെ വീ​ഡി​യോ ഇ​ടു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് കു​ട്ടി​ക​ൾ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ വ​രു​ന്നു. എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?1. വീ​ട്ട് പേ​ര്, ലൊ​ക്കേ​ഷ​ൻ, സ്കൂ​ൾ, കോ​ള​ജ് എ​ന്നി​വ ഒ​രു വീ​ഡി​യോ​യി​ലും കാ​ണി​ക്ക​രു​ത്.2. ഫോ​ൺ ന​മ്പ​ർ, ഇ​ൻ​സ്റ്റ​ഗ്രാം ലൊ​ക്കേ​ഷ​ൻ ടാ​ഗ് ഓ​ഫ് ചെ​യ്യു​ക.3. കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ അ​വ​രു​ടെ വീ​ഡി​യോ ഇ​ട​രു​ത്.4. വൈ​കാ​രി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്ന സ​മ​യ​ത്ത് വീ​ഡി​യോ ചെ​യ്യ​രു​ത്.5. റീ​ൽ​സ് ഒ​രു ജോ​ലി​യാ​യി കാ​ണു​ക, ജീ​വി​തം മു​ഴു​വ​ൻ റീ​ൽ​സ് ആ​ക്ക​രു​ത്. റീ​ൽ​സ് ചെ​യ്യു​ന്ന​ത് തെ​റ്റ​ല്ല. ക​ഴി​വ് കാ​ണി​ക്കാ​നും, വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നും ന​ല്ല വ​ഴി​യാ​ണ്. പ​ക്ഷെ വൈ​റ​ലാ​കാ​ൻ വേ​ണ്ടി സ്വ​കാ​ര്യ​ത മു​ഴു​വ​ൻ വി​ൽ​ക്കു​മ്പോ​ൾ, ന​ഷ്ടം ന​മു​ക്ക് ത​ന്നെ​യാ​ണ്. ക്യാ​മ​റ ഓ​ഫ് ആ​കു​മ്പോ​ഴും ഒ​രു ജീ​വി​തം ഉ​ണ്ട​ന്ന് മ​റ​ക്കാ​തി​രി​ക്കു​ക.
November 23, 2026

Kerala

മരണവീടിനടുത്ത് ബാന്‍റ് മേളവും പടക്കം പൊട്ടിക്കലും; വിവാഹവീട്ടിൽ കൂട്ടത്തല്ല്
കോ​ഴി​ക്കോ​ട്: മ​ര​ണ​വീ​ടി​ന് തൊ​ട്ട​ടു​ത്ത് ന​ട​ക്കു​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പൊ​ല്ലാ​പ്പു​ക​ളും ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക​നാ​യ ജാ​ൻ.​എ.​മ​ൻ എ​ന്ന സി​നി​മ​യി​ലെ ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ, സ​മാ​ന​മാ​യ സം​ഭ​വം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നാ​ദാ​പു​രം തൂ​ണേ​രി നി​വാ​സി​ക​ൾ. തൂ​ണേ​രി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​യാ​ണ് വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്. പേ​രോ​ട് സ്വ​ദേ​ശി​യാ​യ വ​ര​നും സം​ഘ​വും വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും ബാ​ന്‍റു​മേ​ളം സം​ഘ​ടി​പ്പി​ച്ചും ആ​ഘോ​ഷം ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ച്ച​ത്. വ​ധു​വി​ന്‍റെ വീ​ടി​ന് സ​മീ​പം മ​ര​ണം ന​ട​ന്ന വീ​ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഉ​ച്ച​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് നേ​ര​ത്തെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് സം​ഘം ആ​ഘോ​ഷം തു​ട​ർ​ന്ന​തോ​ടെ വ​ധു​വി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​ത് രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തി​ലേ​ക്കും പി​ന്നീ​ട് കൂ​ട്ട​ത്ത​ല്ലി​ലേ​ക്കും നീ​ങ്ങി. വി​വ​ര​മ​റി​ഞ്ഞ് നാ​ദാ​പു​രം പൊലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലി​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല.
November 23, 2026

Kerala

'നീതിയുടെ വിജയം': നിരാഹാരം അവസാനിപ്പിച്ച് വിദ്യാർഥികൾ; പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി
കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് സമരക്കാർ. ഇത് നീതിയുടെ വിജയമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം, വിധിയിൽ പ്രതികരിക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ തയാറായില്ല. വിധിയെക്കുറിച്ച് വിശദമായി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർഥികളുടെ സസ്പെൻഷനൊപ്പം അച്ചടക്ക സമിതി റിപ്പോർട്ടും റദ്ദാക്കിയ ഹൈക്കോടതി സർവകലാശാല പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഉത്തരവിട്ടിരുന്നു. വിദ്യാർഥികൾ മാപ്പ് പറയണമെന്ന ആവശ്യം കോടതി റദ്ദാക്കി. സസ്പെൻഷനിലായ വിദ്യാർഥികളെ ഇന്നുതന്നെ കാമ്പസിൽ പ്രവേശിപ്പിക്കണമെന്നും പ്രത്യേകം പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ നിരാഹാര സമരം 22 ദിവസം പിന്നിടുമ്പോഴാണ് കോടതി വിധിയെത്തുന്നത്. ഇതിനു പിന്നാലെ വിദ്യാർഥികൾ നാരങ്ങാനീര് കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാർഥികൾ മന്ത്രി റോജി എം. ജോണിനെതിരേ മുദ്രാവാക്യങ്ങളും വിളിച്ചു.
November 23, 2026

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി​യി​ൽ സ്കൂ​ളി​ലേ​ക്ക് പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. കാ​ണാ​താ​യ​വ​രി​ൽ 14, 15 വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പൊ​ലി​സ് ക​ണ്ടെ​ത്തി. 16 വ​യ​സു​ള്ള മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്കാ​യും ഒ​ളി​വി​ൽ പോ​യ ഒ​രു പ്ര​തി​ക്കാ​യും പൊ​ലി​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ഒ​ക്ടോ​ബ​ർ 21-ന് ​രാ​വി​ലെ​യാ​ണ് വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള 14, 15, 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ൾ സൈ​ക്കി​ളു​ക​ളി​ൽ സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വൈ​കി​ട്ടാ​യി​ട്ടും ഇ​വ​ർ വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് കു​ട്ടി​ക​ളു​ടെ സൈ​ക്കി​ളു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ​ക്കൊ​പ്പം പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​രി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് 14-കാ​രി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ പെ​ൺ​കു​ട്ടി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​ർ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ മൊ​ഴി കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​ളി​വി​ലു​ള്ള പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.
November 23, 2026

Kerala

കൊ​ച്ചി​യി​ൽ ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
കൊ​ച്ചി: ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പ്ര​വീ​ൺ​കു​മാ​ർ (28), ത​മി​ഴ്നാ​ട് നീ​ല​ഗി​രി കോ​ത്ത​ഗി​രി സ്വ​ദേ​ശി​യാ​യ റി​ബി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ 457-ാം ന​മ്പ​ർ മെ​ട്രോ തൂ​ണി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. പൊ​റ്റ​ക്കു​ഴി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​ര​മ​റി​ഞ്ഞ് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലിസ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.
November 23, 2026

Kerala

കാലടി സർവകലാശാല വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം, സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാനാകും. സിന്‍ഡിക്കേറ്റ് യോഗം നിയോഗിച്ച അച്ചടക്ക സമതിയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതി റദ്ദാക്കി. പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർഥികൾ മാപ്പ് പറയണമെന്ന ആവശ്യം കോടതി റദ്ദാക്കി. സസ്പെൻഷനിലായ വിദ്യാർഥികളെ ഇന്നുതന്നെ കാമ്പസിൽ പ്രവേശിപ്പിക്കണമെന്നും പ്രത്യേകം പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ജൂലൈ മുതലാണ് സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ഇതിനിടെ നടത്തിയ ലൈറ്റ് മരിച്ചേ എന്ന പ്രതിഷേധ നാടകം വിസി സിസ തോസിന്റെ പ്രതീകാത്മക ശവസംസകാരമാണെന്ന പേരില്‍ വിവാദങ്ങള്‍ ഉയരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വിദ്യാര്‍ഥി സമരം അപരിഷ്‌കൃതമാണെന്ന് പ്രതികരിച്ചതും വിവാദമായി. വിസിയെ ആക്രമിച്ചെന്ന കേസില്‍ അടക്കം രണ്ടും എഫ്‌ഐആറും പൊലിസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും ഹാജര്‍ നില ഇല്ലെന്നടക്കം ഉന്നയിച്ച് സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് പരീക്ഷ എഴുതാനുള്ള അനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ മാപ്പപേക്ഷ നല്‍കിയാല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനും നാലു പേരുടെ സസ്പെന്‍ഷന്‍ രണ്ടു മാസം കൂടി തുടരാനും തീരുമാനിച്ചതായും കോടതിയെ സര്‍വകലാശാല അറിയിച്ചിരുന്നു. ഇതോടെ ഭേദഗതി ചെയ്ത ഹര്‍ജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചു. സസ്‌പെന്‍ഷന്‍ കാരണം നഷ്ടമായ ഹാജരും ഇന്റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യമാണ് ഹൈക്കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. അതേസമയം, ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി എത്തിയതോടെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ തുടര്‍ന്ന 21 പിന്നിട്ട നിരാഹാര സമരം അവസാനിപ്പിച്ചു.  
November 23, 2026

Kerala

ചി​കി​ത്സാ സൗ​ക​ര്യ​മി​ല്ല; പാ​ൽ കു​ടി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ ആദിവാസി കു​ഞ്ഞ് മ​രി​ച്ചു
പാ​ല​ക്കാ​ട് (മു​ത​ല​മ​ട): രാ​ത്രി പാ​ൽ കു​ടി​ക്കു​ന്ന​തി​നി​ടെ അ​സ്വ​സ്ഥ​ത​യും ശ്വാ​സ​ത​ട​സ്സ​വും നേ​രി​ട്ട ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​റ​മ്പി​ക്കു​ളം തേ​ക്ക​ടി മു​പ്പ​തേ​ക്ക​ർ ഉ​ന്ന​തി​യി​ലെ മ​ല​മ​ല​സ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ന​ന്ദ​കു​മാ​ർ-​ഉ​മാ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ശ്വാ​സ​ത​ട​സം രൂ​ക്ഷ​മാ​യ​തോ​ടെ കു​ട്ടി​യെ അ​യ​ൽ​സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ലെ വേ​ട്ട​യ്ക്കാ​ര​ൻ​പു​തൂ​രി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ഉ​ന്ന​തി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ പൊ​ലി​സ് നി​ർ​ദേ​ശി​ച്ചു. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം ആം​ബു​ല​ൻ​സ് ഉ​ന്ന​തി​യി​ലേ​ക്ക് വ​രാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​ടു​വി​ൽ പൊ​ലി​സ് ജീ​പ്പി​ലാ​ണ് മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട്ടി​ലെ സേ​ത്ത്മ​ട​യി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ​നി​ന്നു പ​റ​മ്പി​ക്കു​ള​ത്തു​നി​ന്നു​ള്ള ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ൽ പ​റ​മ്പി​ക്കു​ളം പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അ​തേ​സ​മ​യം അ​ടി​യ​ന്ത​ര ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് കു​ഞ്ഞി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച പ​റ​മ്പി​ക്കു​ളം പൊ​ലി​സി​ന് മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​സു​ഖം ബാ​ധി​ച്ചാ​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും ല​ഭി​ക്കാ​ത്ത ദു​ര​വ​സ്ഥ​യാ​ണ് മു​പ്പ​തേ​ക്ക​ർ ഉ​ന്ന​തി​യി​ലു​ള്ള​ത്. പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഒ​രു ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്നും, ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പോ​ലും ക​ട​ന്നു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് ഉ​ട​ൻ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
November 23, 2026

National

ബം​ഗ​ളൂ​രു​വി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
ബം​ഗ​ളൂ​രു: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​ക്ക് സ​മീ​പം പ്ര​ഗ​തി​ന​ഗ​ർ സ്വ​ദേ​ശി ശ്യാം ​എ​ലി​സാ​ണ് (32) മ​രി​ച്ച​ത്. മ​ഡി​വാ​ള ടീ​ച്ചേ​ഴ്‌​സ് കോ​ള​നി​യി​ലെ സി​ൽ​ക്ക് ബോ​ർ​ഡ് ഔ​ട്ട​ർ റിം​ഗ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​റ​മം​ഗ​ല​യി​ലെ ഒ​രു ജി​മ്മി​ൽ പ​രി​ശീ​ല​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ്യാം, ​ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ടീ​ച്ചേ​ഴ്‌​സ് കോ​ള​നി ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ ബം​ഗ​ളൂ​രു വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സ്വീ​വ​റേ​ജ് ബോ​ർ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ക​ല്ലു​ക​ൾ നി​ര​ത്തി​യി​ട്ടി​രു​ന്നു. ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ച് ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ എ​ത്തി​യ ശ്യാം ​വാ​ഹ​നം നി​ർ​ത്തി സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​മി​ത​വേ​ഗ​ത്ത​ലെ​ത്തി​യ കാ​ർ ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ദ്ദേ​ഹം റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ വ​ഴി​യാ​ത്ര​ക്കാ​രും പൊ​ലി​സും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ നി​ർ​ത്താ​തെ ഡ്രൈ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ശ്യാ​മി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​പ​ക​ട​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ർ ഇ​ടി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കു​റ​വാ​യ​തി​നാ​ൽ കാ​ർ ഏ​താ​ണെ​ന്നും ന​മ്പ​റോ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. ഒ​ളി​വി​ൽ പോ​യ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലി​സ്.
November 23, 2026

National

പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തി​ൽ വൈ​രാ​ഗ്യം; മു​ൻ കാ​മു​കി​യു​ടെ ഫ്ലാ​റ്റി​ന് തീ​യി​ട്ട യു​വാ​വ് പി​ടി​യി​ൽ
മും​ബൈ: ഏ​ഴു വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് മു​ൻ കാ​മു​കി​യു​ടെ ഫ്ലാ​റ്റി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ദീ​പേ​ഷ് റ​സ്തോ​ഗി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡോം​ബി​വ്ലി​യി​ലെ പ്ര​ധാ​ന റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ യു​വ​തി​യും മാ​താ​പി​താ​ക്ക​ളും താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ൽ ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ യു​വ​തി തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം യു​വ​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി, വ്യാ​ഴാ​ഴ്ച ഫ്ലാ​റ്റി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യെ​ങ്കി​ലും സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ യു​വ​തി​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടാ​നാ​യി. കു​ടും​ബ​ത്തെ ഒ​ന്നാ​കെ അ​പാ​യ​പ്പെ​ടു​ത്താ​ൻ പ്ര​തി​ക്ക് ഉ​ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പൊ​ലി​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
November 23, 2026

Kerala

മ​ണി​യൂ​ര്‍ പോ​ക്‌​സോ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ഇ​ന്നു സ​മ​ര്‍​പ്പി​ക്കും
വ​ട​ക​ര: മ​ണി​യൂ​ര്‍ പോ​ക്സോ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഇ​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. വ​ട​ക​ര ബാ​ങ്ക് റോ​ഡ് ച​ങ്ങ​രോ​ത്ത് അ​ബ്ദു​ള്‍​റ​ഫീ​ഖാ​ണ് ഒ​ന്നാം പ്ര​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണു ര​ണ്ടാം പ്ര​തി. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ജാ​മ്യം നേ​ടി അ​ബ്ദു​ള്‍​റ​ഫീ​ഖ് പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ല്‍ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കി​ല്ല. വി​ചാ​ര​ണ ഉ​ട​ന്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. 12 വ​യ​സു​കാ​രി​യെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. 2026 ജ​നു​വ​രി 16ന് ​പ​യ്യോ​ളി പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ പ്ര​തി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നി​രു​ന്നു. ജൂ​ലൈ 24ന് ​ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ത​ള്ളി​യെ​ങ്കി​ലും പി​ന്നീ​ട് കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ല്‍​നി​ന്ന് പ്ര​തി ജാ​മ്യം നേ​ടി സെ​പ്റ്റം​ബ​ര്‍ 29ന് ​ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​പ്പോ​ള്‍ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 24ന് ​കൊ​യി​ലാ​ണ്ടി സ്പെ​ഷ്യ​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ കോ​ട​തി റ​ഫീ​ഖി​ന്‍റെ ജാ​മ്യം റ​ദ്ദ് ചെ​യ്തു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് സ്റ്റേ ​നീ​ക്കി. തു​ട​ർ​ന്ന് കു​ടും​ബ​വു​മൊ​ത്ത് സ​ഞ്ച​രി​ക്ക​വേ ചെ​ങ്ങോ​ട്ടു​കാ​വി​ല്‍​വ​ച്ച് ര​ണ്ടാ​ഴ്ച മു​മ്പ് റ​ഫീ​ഖ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ദ്യം പൊ​ലി​സ് പോ​ക്‌​സോ കേ​സ് പ്ര​തി​ക്കു​വേ​ണ്ടി ഒ​ത്താ​ശ ചെ​യ്തു​വെ​ന്ന് വ്യാ​പ​ക​മാ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ര​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്.
November 23, 2026

District News

പൊ​തു​ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ
തൃ​ശൂ​ർ: കൊ​ട്ടേ​ക്കാ​ട് മു​ണ്ടൂ​ർ റോ​ഡി​ലെ ചെ​മ്പി​ശേ​രി മേ​ൽ​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥി​രം​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ പാ​ലം അ​ട​ച്ച​തും സ്വ​കാ​ര്യ ബ​സു​ക​ൾ റൂ​ട്ട് മാ​റ്റി​യ​തു​മാ​ണ് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്.പാ​ല​ത്തി​ന് മു​ക​ളി​ലെ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യും വാ​ഹ​ന​ങ്ങ​ൾ കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡ് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ് പു​ഴ​യ്ക്ക​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ അ​റി​യി​പ്പ്. എ​ന്നാ​ൽ ഇ​തോ​ടെ പാ​മ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, ആ​ട്ടോ​ർ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വാ​ഹ​ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി​പേ​രാ​ണ് റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​ത് അ​റി​യാ​തെ ഇ​വി​ടേ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തും പാ​ലം​വ​രെ വ​ന്ന് മ​ട​ങ്ങി​പ്പോ​കു​ന്ന​തും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ പാ​ല​ത്തി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നു. നി​ല​വി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​രോ​ധി​ച്ച​ത് ഏ​റെ ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പോ​ക്കും വ​ര​വും സ്വ​കാ​ര്യ ബ​സു​ക​ൾ കു​റ്റൂ​ർ വ​ഴി മാ​ത്ര​മാ​യി ചു​രു​ക്കി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന​ത്. അ​മ​ല ആ​ശു​പ​ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​കൂ​ടി​യാ​ണ് ഇ​തോ​ടെ ത​ട​സ​പ്പെ​ട്ട​ത്. ബ​ദ​ൽ വ​ഴി​ക​ളി​ലും കു​രു​ക്ക് കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡി​നു പു​റ​മേ കോ​ല​ഴി പോ​ട്ടോ​ർ വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും റെ​യി​ൽ​വേ ഗേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് സ​മ​യ​വും ഇ​ന്ധ​ന​വും ന​ഷ്ട​മാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. മു​ന്പ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട ഘ​ട്ട​ത്തി​ൽ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​പ്പോ​ഴും സ്വ​കാ​ര്യ ബ​സു​ക​ൾ പാ​മ്പൂ​ർ വ​ഴി തി​രി​ച്ചു​വി​ട​ണ​മെ​ന്നും, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം കു​റ്റൂ​ർ വ​ഴി ക​ട​ത്തി​വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
November 23, 2026

District News

ച​ലി​ക്കു​ന്ന ക​ണ്ണു​മാ​യി ക​ഥ​ക​ളി കേ​ക്ക്: തൃ​ശൂ​ർ​കാ​രി​ക്കു ലോ​ക റി​ക്കാ​ർ​ഡ്
തൃ​ശൂ​ർ: ച​ലി​ക്കു​ന്ന ക​ണ്ണു​ക​ളു​മാ​യി ക​ഥ​ക​ളി പ​ച്ച​വേ​ഷ​ത്തി​ന്‍റെ കേ​ക്ക് ഒ​രു​ക്കി​യ തൃ​ശൂ​ർ​ക്കാ​രി​ക്കു ലോ​ക റി​ക്കാ​ർ​ഡ്. പൂ​നെ​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി ബാ​ബു പ​ഴ​യാ​റ്റി​ലി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മ​ക​ൾ അ​ഞ്ജു അ​ല​ൻ ഒ​രു​ക്കി​യ കേ​ക്കാ​ണ് വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്. പൂ​നെ​യി​ലെ ഓ​ർ​ക്കി​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ കേ​ക്ക് മേ​ള​യി​ൽ വൈ​വി​ധ്യ രൂ​പ​ക​ൽ​പ​ന​ക​ളോ​ടെ 455 കേ​ക്കു​ക​ളും കു​ക്കീ​സും ഒ​രു​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച അ​ഞ്ജു അ​ട​ക്കം 37 കേ​ക്ക് ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ് വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ​ത്. 28 സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും എ​ട്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടേ​യും സാം​സ്കാ​രി​ക പാ​ര​ന്പ​ര്യം പ്ര​മേ​യ​മാ​ക്കി​യാ​ണ് കേ​ക്കു​ക​ളും ബി​സ്ക​റ്റു​ക​ളും ഒ​രു​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​തു​ക​ലാ​രൂ​പ​മാ​യ ക​ഥ​ക​ളി പ​ച്ച​വേ​ഷ​മാ​ണു ഐ​സിം​ഗി​ന്‍റെ ശി​ൽ​പ​ചാ​രു​ത​യി​ൽ അ​ഞ്ജു അ​ല​ൻ ത​യാ​റാ​ക്കി​യ​ത്. മൂ​ന്ന​ടി ഉ​യ​ര​വും ര​ണ്ട​ടി വീ​തി​യു​മു​ള്ള ഈ ​ക​ഥ​ക​ളി കേ​ക്കി​ലെ ച​ലി​ക്കു​ന്ന ക​ണ്ണു​ക​ളാ​ണ് ഏ​വ​രെ​യും വി​സ്മ​യി​പ്പി​ച്ച​ത്. ത്രീ​ഡി പ്രി​ന്‍റിം​ഗി​ന്‍റെ​യും ചി​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ക​ഥ​ക​ളി​സം​ഗീ​തം​കൂ​ടി ചേ​ർ​ത്താ​ണു കേ​ക്ക് നി​ർ​മി​ച്ച​ത്. പൂ​നെ​യി​ലെ ദ ​ബേ​ക്കിം​ഗ് പ്രൊ​ജ​ക്ട് 2.0 കേ​ക്ക് സ്റ്റു​ഡി​യോ​യു​ടെ സ്ഥാ​പ​ക​യാ​ണ് അ​ഞ്ജു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ല​ൻ ടി​റ്റോ​യാ​ണു ഭ​ർ​ത്താ​വ്. ഷെ​ഫ് പ്രാ​ചി ദാ​ബ​ൽ​ദേ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ലോ​ക റി​ക്കാ​ർ​ഡ് യ​ജ്ഞം ഒ​രു​ക്കി​യ​ത്. അ​ഞ്ജു​വി​നൊ​പ്പം മൂ​ന്നു മ​ല​യാ​ളി​ക​ൾ​കൂ​ടി ഈ ​യ​ജ്ഞ​ത്തി​ൽ ലോ​ക റി​ക്കാ​ർ​ഡി​ട്ടു. എ​ൽ​സ റോ​യ്സ്, റോ​ഷ്നി ശു​ക്ല, ലു​ബ്ന ഗ​ഫൂ​ർ എ​ന്നി​വ​രാ​ണി​വ​ർ. യു​കെ​യി​ലെ വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് ഡ​യ​റ​ക്ട​ർ ഡോ. ​സു​ചി​ത ശു​ക്ല​യു​ടേ​യും പൂ​നെ കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ലോ​ക റി​ക്കാ​ർ​ഡി​ട്ട പ്ര​ദ​ർ​ശ​നം.
November 23, 2026

Corehub Up