Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - നൗഷാദ് മാങ്കാംകുഴി

നൗഷാദ് മാങ്കാംകുഴി

1 ARTICLE

Written Articles

Kerala

മിലാദിന്‍റെ നന്മയ്ക്ക് സ്നേഹസമ്മാനം: സൈക്കിൾ സമ്മാനിച്ച് എൻഫോഴ്‌സ്‌മെന്റ് ആർടിഒ സംഘം
ചാരുംമൂട്: മാതൃകാപരമായ നന്മയിലൂടെ നാടിന്‍റെ ശ്രദ്ധ നേടിയ കൊച്ചു മിടുക്കൻ മിലാദിന് സ്നേഹസമ്മാനവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സ്വന്തമായി ഒരു സൈക്കിൾ എന്ന മിലാദിന്‍റെ വലിയ ആഗ്രഹമാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്‍റ് ആർടിഒഎം എം.ജി. മനോജും സഹപ്രവർത്തകരും ചേർന്ന് സാക്ഷാത്കരിച്ചത്. സ്വന്തം സൈക്കിൾ സ്വപ്നം മാറ്റിവച്ച് അപൂർവ ജനിതകരോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി തന്‍റെ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ പണവും സംഭാവന ചെയ്താണ് ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം സമാജം എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് മിലാദ് നന്മയുടെ വലിയ പാഠം പകർന്നത് . മിലാദിന്‍റെ നന്മ നിറഞ്ഞ പ്രവർത്തനത്തെക്കുറിച്ച് പത്രവാർത്തയിലൂടെ അറിഞ്ഞ ആലപ്പുഴ എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ മനോജും, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ സുനിൽ കുമാറും കുട്ടിയെ നേരിട്ട് അഭിനന്ദിക്കാനും അവന്‍റെ ഏറെക്കാലമായുള്ള സൈക്കിൾ സ്വപ്നം സാക്ഷാത്കരിക്കാനും രംഗത്ത് വരികയായിരുന്നു. ഉദ്യോഗസ്ഥർ മിലാദിന്‍റെ വീട്ടിലെത്തി കുട്ടിയെ സ്നേഹപൂർവം കൂട്ടിക്കൊണ്ടുപോയി, അവന്‍റെ ഇഷ്ടത്തിനനുസരിച്ചുള്ള സൈക്കിൾ വാങ്ങിനൽകി. കൂടാതെ, തന്‍റെ സന്തോഷം കൂട്ടുകാരോടും പങ്കുവയ്ക്കുന്നതിനായി ചോക്ലേറ്റുകളും സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് പി.ബി. ശ്രീദേവി, പ്രിൻസിപ്പൽ കെ.എസ്. ജയരാജ്, അധ്യാപകൻ ഷാൻ ജമാൽ, ജമാഅത്ത് സെക്രട്ടറി നിസാറുദ്ദീൻ, വൈസ് പ്രസിഡന്‍റ് ആർ. നസീർ, കമ്മിറ്റി അംഗങ്ങളായ സുഭാഷ്, അസീഫ്, പിടിഎ പ്രസിഡന്‍റ് മുഹമ്മദലി, ശാന്തി സുബിൻ, രക്ഷിതാക്കളായ ഷിജു, റംസി എന്നിവർ മിലാദിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ജില്ലാ കളക്ടർ ഷാജി വി നായരും മിലാദിനെ അഭിനന്ദിച്ചിരുന്നു.
November 27, 2026
Corehub Up