ശ്രീനിധി സുരേഷ് മിസ് കേരള 2025
ശ്രീനിധി സുരേഷ് മിസ് കേരള 2025
Tuesday, September 16, 2025 1:51 AM IST
കൊ​ച്ചി: സ്വ​യം​വ​ര സി​ല്‍​ക്‌​സ് ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള സി​ല്‍​വ​ര്‍ ജൂ​ബി​ലി 2025 എ​ഡി​ഷ​നി​ല്‍ സൗ​ന്ദ​ര്യ​കി​രീ​ടം നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ശ്രീ​നി​ധി സു​രേ​ഷി​ന്.

തൃ​ശൂ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി അ​ഞ്ജ​ലി ഷ​മീ​ര്‍ ഇ​റ്റേ​ണ​ല്‍ ബ്യൂ​ട്ടി ഫ​സ്റ്റ് റ​ണ്ണ​റ​പ്പും പ്രോജ​ക്ട് ഡി​സൈ​ന​റാ​യ തി​രു​വ​ല്ല സ്വ​ദേ​ശി​നി നി​താ​ര സൂ​സ​ന്‍ ജേ​ക്ക​ബ് ബ്യൂ​ട്ടി വി​ത്ത് എ​ല​ഗ​ന്‍​സ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പു​മാ​യി. സ​ര്‍​ക്കി​ള്‍ ഓ​ഫ് ഇ​ല​ക്വ​ന്‍​സാ​ണ് ടൈ​റ്റി​ല്‍ വി​ന്ന​ര്‍.

കൊ​ച്ചി ഇ​ട​പ്പ​ള്ളി ഹോ​ട്ട​ല്‍ മാ​രി​യ​റ്റി​ല്‍ അ​ര​ങ്ങേ​റി​യ ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള 2025ല്‍ ​ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മി​സ് കേ​ര​ള മേ​ഘ ആ​ന്‍റ​ണി ശ്രീ​നി​ധി​യെ കി​രീ​ടം അ​ണി​യി​ച്ചു.


മി​സ് ബ്യൂ​ട്ടി​ഫു​ള്‍ ഹെ​യ​ര്‍-എ​യ്ഞ്ച​ല്‍ തോ​മ​സ്, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ സ്‌​മൈ​ല്‍-ദേ​വി​ക വി​ദ്യാ​ധ​ര​ന്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ സ്‌​കി​ന്‍-ബി. ​ല​ക്ഷ്മി​പ്രി​യ, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ ഐ​സ്-ശ്രീ​നി​ധി, മി​സ് ക​ണ്‍​ജി​നി​യ​ലി​റ്റി-ജി​നു, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ വോ​യ്സ്-പൂ​ജ സ​ത്യേ​ന്ദ്ര​ന്‍, മി​സ് ഫി​റ്റ്‌​നെ​സ്-അ​ഞ്ജ​ലി ഷ​മീ​ര്‍, മി​സ് ഫോ​ട്ടോ​ജെ​നി​ക്-എ​ല്‍.​എ​സ്. ശ്രീ​ല​ക്ഷ്മി, മി​സ് ടാ​ല​ൻ​ഡ​ഡ്-ജി​നു എ​ന്നി​വ​ര്‍ സ​ബ് ടൈ​റ്റി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.