ജസ്റ്റീസ് ഗവായിയെ ചീഫ് ജസ്റ്റീസായി നിയമിച്ചു
ജസ്റ്റീസ് ഗവായിയെ  ചീഫ് ജസ്റ്റീസായി നിയമിച്ചു
Wednesday, April 30, 2025 2:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സാ​​യി ബി.​​ആർ. ഗ​​വാ​​യി​​യെ നി​​യ​​മി​​ച്ചു. മേ​​യ് 14ന് ​​ഇ​​ദ്ദേ​​ഹം സ്ഥാ​​ന​​മേ​​ൽ​​ക്കും. ഇ​​ന്ത്യ​​യു​​ടെ 52-ാം ചീ​​ഫ് ജ​​സ്റ്റീ​​സാ​​യി ജ​​സ്റ്റീ​​സ് ഗ​​വാ​​യി​​യെ നി​​യ​​മി​​ച്ചു​​കൊ​​ണ്ടു​​ള്ള വി​​ജ്ഞാ​​പ​​നം നി​​യ​​മ മ​​ന്ത്രാ​​ല​​യം പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ഇ​​ദ്ദേ​​ഹ​​ത്തി​​ന് ആ​​റു മാ​​സം പ​​ദ​​വി​​യി​​ൽ തു​​ട​​രാം. നി​​ല​​വി​​ലെ ചീ​​ഫ് ജ​​സ്റ്റീ​​സ് സ​​ഞ്ജീ​​വ് ഖ​​ന്ന വി​​ര​​മി​​ക്കു​​ന്ന ഒ​​ഴി​​വി​​ലാ​​ണ് ജ​​സ്റ്റീ​​സ് ഗ​​വാ​​യി​​യു​​ടെ നി​​യ​​മ​​നം. നി​യ​മ​ന​ത്തി​ന് രാ​ഷ്‌​ട്ര​പ​തി അം​ഗീ​കാ​രം ന​ല്കി. തു​ട​ർ​ന്നാ​ണ് നി​യ​മ​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.


2019 മേ​​യ് 24നാ​​ണ് ജ​​സ്റ്റീ​​സ് ഗ​​വാ​​യ് സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി​​യാ​​യ​​ത്. ജ​​സ്റ്റീ​​സ് സ​​ഞ്ജീ​​വ് ഖ​​ന്ന ക​​ഴി​​ഞ്ഞാ​​ൽ സീ​​നി​​യ​​ർ മോ​​സ്റ്റ് ജ​​സ്റ്റീ​​സ് ഗ​​വാ​​യി ആ​​ണ്. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ അ​​മ​​രാ​​വ​​തി​​യി​​ൽ 1960 ന​​വം​​ബ​​ർ 24നാ​​ണ് ജ​​സ്റ്റീ​​സ് ഗ​​വാ​​യി ജ​​നി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.