കാഞ്ചി കാമകോടി പീഠത്തിന് പിൻഗാമി; സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി അഭിഷിക്തനായി
കാഞ്ചി കാമകോടി പീഠത്തിന് പിൻഗാമി; സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി അഭിഷിക്തനായി
Thursday, May 1, 2025 2:51 AM IST
കാ​​​ഞ്ചീ​​​പു​​​രം: കാ​​​ഞ്ചി കാ​​​മ​​​കോ​​​ടി പീ​​​ഠ​​​ത്തി​​​ന്‍റെ 71-ാമ​​​ത് ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​രാ​​​യി വേ​​​ദ പ​​​ണ്ഡി​​​ത​​​ൻ സ​​​ത്യ ച​​​ന്ദ്ര​​​ശേ​​​ഖ​​​രേ​​​ന്ദ്ര സ​​​ര​​​സ്വ​​​തി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി.

കാ​​​ഞ്ചീ​​​പു​​​ര​​​ത്തെ പ​​​ഞ്ച​​​ഗം​​​ഗാ തീ​​​ർ​​​ഥം കാ​​​മാ​​​ക്ഷി അം​​​ബാ​​​ൾ ദേ​​​വ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ഠാ​​​ധി​​​പ​​​തി ശ​​​ങ്ക​​​രാ​​​ചാ​​​ര്യ വി​​​ജ​​​യേ​​​ന്ദ്ര സ​​​ര​​​സ്വ​​​തി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ന്ന​​​വാ​​​രം ക്ഷേ​​​ത്ര​​​യി​​​ൽ ദു​​​ഡ്ഡു ശ്രീ​​​നി​​​വാ​​​സ സൂ​​​ര്യ സു​​​ബ്ര​​​ഹ്മ​​​ണ്യ ധ​​​ന്വ​​​ന്ത​​​രി​​​യു​​​ടെ​​​യും അ​​​ലി​​​വേ​​​ലു മം​​​ഗ​​​ദേ​​​വി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി 2001 ലാ​​​ണ് സ​​​ത്യ ച​​​ന്ദ്ര​​​ശേ​​​ഖ​​​രേ​​​ന്ദ്ര സ​​​ര​​​സ്വ​​​തി ജ​​​നി​​​ച്ച​​​ത്.


ഗ​​​ണേ​​​ഷ് ശ​​​ർ​​​മ ദ്രാ​​​വി​​​ഡ് എ​​​ന്ന​​​താ​​​ണ് പൂ​​​ർ​​​വാ​​​ശ്ര​​​മ​​​ത്തി​​​ലെ നാ​​​മം. യ​​​ജു​​​ർ​​​വേ​​​ദം, സാ​​​മ​​​വേ​​​ദം, ഷ​​​ഡം​​​ഗ​​​ങ്ങ​​​ൾ, ദ​​​ശോ​​​പ​​​നി​​​ഷ​​​ദ് എ​​​ന്നി​​​വ​​​യി​​​ൽ ആ​​​ശ്ര​​​മ​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.