ചരക്കുകപ്പലുകൾക്കു നേർക്ക് ആക്രമണം
ചരക്കുകപ്പലുകൾക്കു നേർക്ക് ആക്രമണം
Monday, April 8, 2024 2:48 AM IST
ല​ണ്ട​ൻ: യെ​മ​ൻ തീ​ര​ത്ത് മൂ​ന്ന് ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി ബ്രി​ട്ടീ​ഷ് സ​മു​ദ്ര​സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ര​ണ്ടു ക​പ്പ​ലു​ക​ൾ​ക്ക് കു​ഴ​പ്പ​മി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന യെ​മ​നി​ലെ ഹൂ​തി വി​മ​ത​രാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു.

ഹൊ​ദെ​യ്ദ, ഏ​ദ​ൻ, മു​ക്ക​ല്ല തു​റ​മു​ഖ​ങ്ങ​ൾ​ക്ക​ടു​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ. മു​ക്ക​ല്ല​യി​ലെ സം​ഭ​വ​ത്തി​ൽ ക​പ്പ​ലി​നു കേ​ടു​പാ​ടു​ണ്ടാ​യോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.