കേ​ര​ള​ത്തി​ലെ ആ​ദ്യ പി​എ​ക്സ്എ​ൽ സി​നി​മാ സ്ക്രീ​ൻ കൊ​ച്ചി​യി​ലെ ഫോ​​​റം മാ​​​ളി​​​ൽ
കേ​ര​ള​ത്തി​ലെ ആ​ദ്യ പി​എ​ക്സ്എ​ൽ സി​നി​മാ സ്ക്രീ​ൻ കൊ​ച്ചി​യി​ലെ ഫോ​​​റം മാ​​​ളി​​​ൽ
Friday, April 12, 2024 12:23 AM IST
കൊ​​​ച്ചി: ആ​​​ഡംബ​​​ര തി​​​യറ്റ​​​ർ ശൃം​​​ഖ​​​ല​​​യാ​​​യ പി​​​വി​​​ആ​​​ർ ഐ​​​നോ​​​ക്‌​​​സ് കൊ​​​ച്ചി​​​യി​​​ൽ ഒ​​​മ്പ​​​ത് സ്ക്രീ​​​നു​​​ക​​​ളു​​​ൾ​​​പ്പെ​​​ട്ട പു​​​തി​​​യ മ​​​ൾ​​​ട്ടി​​​പ്ലെ​​​ക്സ് തു​​​റ​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി പി​​​എ​​​ക്സ്എ​​​ൽ (പ്രീ​​​മി​​​യം എ​​​ക്സ്ട്രാ ലാ​​​ർ​​​ജ്) ഫോ​​​ർ​​​മാ​​​റ്റി​​​ൽ സി​​​നി​​​മ​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ്‌​​​ക്രീ​​​നും കൊ​​​ച്ചി​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്ക്രീ​​​നും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പു​​​തി​​​യ തി​​​യ​​​റ്റ​​​ർ സ​​​മു​​​ച്ച​​​യം കു​​​ണ്ട​​​ന്നൂ​​​രി​​​ലെ ഫോ​​​റം മാ​​​ളി​​​ലാ​​​ണു തു​​​റ​​​ന്ന​​​ത്.


4കെ ​​​ലേ​​​സ​​​ർ പ്രോ​​​ജ​​​ക്ട​​​റും ഡോ​​​ൾ​​​ബി അ​​​റ്റ്മോ​​​സ് ശ​​​ബ്‌​​ദ​​​വി​​​ന്യാ​​​സ​​​വും ചേ​​​രു​​​ന്ന​​​താ​​​ണ് പി​​​എ​​​ക്സ്എ​​​ൽ. ര​​​ണ്ട്‌ എ​​​ൽ‌​​​യു​​​എ​​​ക്സ്ഇ സ്ക്രീ​​​നു​​​ക​​​ളും ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​കും. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ മൂ​​​ന്നി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി പി​​​വി​​​ആ​​​ർ ഐ​​​നോ​​​ക്‌​​​സ് സ്‌​​​ക്രീ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 22 ആ​​​യി. കേ​​​ര​​​ള​​​ത്തി​​​ലാ​​​കെ ആ​​​റി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 42 സ്ക്രീ​​​നു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.