ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല: കേന്ദ്രസര്‍ക്കാര്‍
ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല:  കേന്ദ്രസര്‍ക്കാര്‍
Sunday, April 14, 2024 2:10 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബോ​​​ണ്‍വി​​​റ്റ​​​യെ ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ പാ​​​നീ​​​യം (ഹെ​​​ൽ​​​ത്തി ഡ്രി​​​ങ്ക്സ്) എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​ൻ ഇ-​​​കൊ​​​മേ​​​ഴ്സ് വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. കേ​​​ന്ദ്ര വാ​​​ണി​​​ജ്യ-​​​വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

2006ലെ ​​​എ​​​ഫ്എ​​​സ്എ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ഒ​​​രു പാ​​​നീ​​​യ​​​വും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ പാ​​​നീ​​​യ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​ വ​​​രു​​​ന്നി​​​ല്ലെ​​​ന്ന് ഈ ​​​മാ​​​സം പ​​​ത്തി​​​നു കേ​​​ന്ദ്രം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ബോ​​​ണ്‍വി​​​റ്റ​​​യി​​​ൽ അ​​​ള​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ഞ്ച​​​സാ​​​ര അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ഫ്എ​​​സ്എ​​​സ് നി​​​യ​​​മം 2006 പ്ര​​​കാ​​​രം നി​​​ർ​​​വ​​​ചി​​​ച്ചി​​​ട്ടു​​​ള്ള ആ​​​രോ​​​ഗ്യ പാ​​​നീ​​​യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും ദേ​​​ശീ​​​യ ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര വാ​​​ണി​​​ജ്യ-​​​വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

പാ​​​ൽ, സെ​​​റി​​​യ​​​ൽ, മാ​​​ൾ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യ പാ​​​നീ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ ഹെ​​​ൽ​​​ത്ത് ഡ്രി​​​ങ്ക്സ്, എ​​​ന​​​ർ​​​ജി ഡ്രി​​​ങ്ക്സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​റ്റ​​​ഴി​​​ക്ക​​​രു​​​തെ​​​ന്ന് ഈ ​​​മാ​​​സ​​​മാ​​​ദ്യം ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ്സ് അ​​​ഥോ​​​റി​​​റ്റി (എ​​​ഫ്എ​​​സ്എ​​​സ്എ​​​ഐ) ഇ-​​​കൊ​​​മേ​​​ഴ്സ് വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​ണ്. ഇ​​​ന്ത്യ​​​ൻ ഭ​​​ക്ഷ്യ​​​നി​​​യ​​​മ​​​ത്തി​​​ൽ ഹെ​​​ൽ​​​ത്ത് ഡ്രി​​​ങ്ക്സി​​​നെ നി​​​ർ​​​വ​​​ചി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.


നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഹെ​​​ൽ​​​ത്ത് ഡ്രി​​​ങ്കു​​​ക​​​ൾ വെ​​​റും ഫ്ളേ​​​വ​​​ർ ചെ​​​യ്ത ജ​​​ല​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പാ​​​നീ​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ്. തെ​​​റ്റാ​​​യ പ​​​ദ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ആ ​​​പ​​​ര​​​സ്യ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നോ തി​​​രു​​​ത്താ​​​നോ വെ​​​ബ്സൈ​​​റ്റു​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ബോ​​​ണ്‍വി​​​റ്റ ഒ​​​രു ആ​​​രോ​​​ഗ്യ​​​പാ​​​നീ​​​യ​​​മാ​​​യാ​​​ണു ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​നു ഹാ​​​നി​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ പ​​​ഞ്ച​​​സാ​​​ര അ​​​ടങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ളും പാ​​​ക്കേ​​​ജിം​​​ഗും പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ക​​​ന്പ​​​നി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, ബ്രാ​​​ൻ​​​ഡി​​​നെ​​​തി​​​രാ​​​യ വാ​​​ദ​​​ങ്ങ​​​ൾ അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​ണെ​​​ന്ന് ബോ​​​ണ്‍വി​​​റ്റ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മൊ​​​ണ്ടെ​​​ല​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. കാ​​​ഡ്ബ​​​റി​​​യാ​​​ണു മൊ​​​ണ്ടെ​​​ലെ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ മാ​​​തൃ​​​സ്ഥാ​​​പ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.