ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍
ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍
Friday, July 4, 2025 2:38 AM IST
ഒ​ര്‍ലാ​ന്‍ഡോ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഈ ​രാ​ത്രി തു​ട​ക്കം. ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍സും സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്നു​ള്ള അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി​യും ത​മ്മി​ലാ​ണ് ആ​ദ്യ ക്വാ​ര്‍ട്ട​ര്‍. ഇ​ന്ത്യ​ന്‍ സ​മ​യം അ​ര്‍ധ​രാ​ത്രി 12.30നു ​കി​ക്കോ​ഫ് ന​ട​ക്കും.

ശ​നി പു​ല​ര്‍ച്ചെ 6.30നാ​ണ് ര​ണ്ടാം ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ടം. ബ്ര​സീ​ല്‍ ക്ല​ബ്ബാ​യ പാ​ല്‍മീ​റ​സും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മാ​യ ചെ​ല്‍സി​യും ത​മ്മി​ലാ​ണ് ര​ണ്ടാ​മ​ത്തെ ക്വാ​ര്‍ട്ട​ര്‍.


ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ട്ടി​മ​റി​ച്ചാ​ണ് അ​ല്‍ ഹി​ലാ​ല്‍ ക്വാ​ര്‍ട്ട​റി​ല്‍ എ​ത്തി​യ​ത്. അ​ധി​കസ​മ​യ​ത്തേ​ക്കു നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ 4-2നാ​യി​രു​ന്നു സൗ​ദി ക്ല​ബ്ബി​ന്‍റെ ജ​യം.

യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് ഇ​ന്‍റ​ര്‍ മി​ലാ​നെ 0-2നു ​ത​ക​ര്‍ത്താ​ണ് ഫ്‌​ളു​മി​നെ​ന്‍സ് ക്വാ​ര്‍ട്ട​റി​ല്‍ എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.