ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രധാൻ അധികാരി പദവി വരെ പ്രമോഷൻ ലഭിക്കാവുന്ന തസ്തികയാണിത്.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അറുപതു ശതമാനം മാർക്കോടെ പ്ലസ്ടു പാസായ ആണ്‍കുട്ടികൾക്ക് അപേക്ഷിക്കാം.
എസ്സി,എസ്ടി വിഭാഗക്കാർ, ദേശീയതലത്തിൽ കഴിവുതെളിയിച്ച കായികതാരങ്ങൾ, സർവീസിനിടെ മരണപ്പെട്ട കോസ്റ്റ്ഗാർഡ് യൂണിഫോം തസ്തികയിൽ ഇരുന്നവരുടെ മക്കൾ എന്നിവർക്ക് അന്പത്തിയഞ്ചു ശതമാനം മാർക്ക് മതി. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം- www.joinindiancoastgua rd.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
കേരളമുൾപ്പെടെയുള്ള വെസ്റ്റ്സോണിൽനിന്നുള്ള അപേക്ഷകർക്ക് ഭോപ്പാൽ, കൊച്ചി, മുംബൈ, നാഗ്പുർ, ന്യൂമാംഗ്ലൂർ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ. ഓണ്‍ലൈൻ അപേക്ഷയ്ക്കു ശേഷം ലഭിക്കുന്ന അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുക.
പരീക്ഷയ്ക്കു ക്ഷണിക്കപ്പെട്ടാൽ ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ പരീക്ഷാ ഹാളിൽ ഹാജരാക്കുക. എഴുത്തുപരീക്ഷാ തീയതി സംബന്ധിച്ച് ഇ-മെയിലിലൂടെ അറിയിപ്പ് ലഭിക്കുന്നതായിരിക്കും. വിജ്ഞാപനം വൈകാതെ പുറപ്പെ ടുവിക്കും.