കോ​സ്റ്റ് ഗാ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ്
പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ആ​​കാ​​ൻ അ​​വ​​സ​​രം. 02/2020 ബാ​​ച്ചി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കു​ന്നു. എസ്്സി, എസ്ടിക്കാ ർക്കുള്ള പ്രത്യേക റിക്രൂട്ട്മെന്‍റാണ്.
അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ക​​മ്മീ​​ഷ​​ൻ​​ഡ് ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി- 25 ഒഴിവ്.

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം. പ്രാ​​യം: 19-24. 1996ജൂ​​ലൈ ഒ​​ന്നി​​നും 2001 ജൂ​​ണ്‍ 30നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം.

ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി (സ്ത്രീ)

​​യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം. പ്രാ​​യം: 19-24. 1996 ജൂ​​ലൈ ഒ​​ന്നി​​നും 2001 ജൂ​​ണ്‍ 30 നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം. ര​​ണ്ടു തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ.

അ​​പേ​​ക്ഷ അ​​യ​​യ്ക്കേ​​ണ്ട വി​​ധം: www.joincoastguard.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.