വിവിധ ട്രേഡില്‍ എന്‍ജിനിയറിംഗ് ബിരുദം ഉള്ളവര്‍ക്കും എംഎ/ എംഎസ്സി ഉള്ളവര്‍ക്കും സൈന്യത്തില്‍ അവസരം. ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും (ടിജിസി) ആര്‍മി എജ്യുക്കേഷന്‍ കോറിലേക്കുമാണ് (എഇജി) അവസരം. ടിജിസില് 60 ആര്‍മി എജ്യുക്കേഷന്‍ കോറില്‍ 20 ഒഴിവുണ്ട്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
പ്രായം എന്‍ജിനിയറിംഗ് വിഭാഗം: 20- 27 വരെ. (1993 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം).
എഇസി വിഭാഗം: 23- 27 (1993 ജനുവരി രണ്ടിനും 1997 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍)
ശമ്പളം പരിശീലനകാലയളവില്‍ പ്രതിമാസം 21,000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ ( 15,600- 39,100 രൂപ) സ്കെയിലില്‍ നിയമിക്കും.
യോഗ്യത എന്‍ജിനിയറിംഗ് വിഭാഗം: അതത് ട്രേഡില്‍ ബിഇ/ ബിടെക് ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. എഇസി വിഭാഗം ഇംഗ്ലീഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി/ ജ്യോഗ്രഫി/ പൊളിറ്റിക്കല്‍ സയന്‍സ്/ ഫിലോസഫി/ സൈക്കോളജി/ സോഷ്യോളജി/ ഇന്റര്‍നാഷണല്‍ റിലേഷന്‍/ ഇന്റര്‍നാഷണല്‍ സ്റ്റഡീസ്/ ഫിസിക്സ്/ ബോട്ടണി/ ജിയോളജി/ സയന്‍സ്/ ഇലക്ട്രോണിക്സ്/ എംകോം/ എംസിഎ/എംബിഎ/ ചൈനീസ്/ തിബറ്റന്‍/ ബര്‍മീസ്/ പുഷ്തോ/ ദാരി/ അറബിക് എന്നിവയില്‍ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എംഎ/ എംഎസ്സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്ഷക്കാര് അപേക്ഷിക്കേണ്ടതില്ല.
തെരഞ്ഞെടുപ്പ് അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്ബി ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2021 ജനുവരിയില്‍ പരിശീലനം ആരംഭിക്കും.
അപേക്ഷ-www.joinin dianarmy.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ പ്രിന്റൗട്ട് എടുക്കണം. ഒരു പ്രിന്റൗട്ട് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ടു സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ടസ്ഥലത്ത് ഫോട്ടോയും ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാകുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindia narmy.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.