ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർ ഫോഴ്സ് അക്കാഡമി എന്നിവടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ്(സിഡിഎസ്) എക്സാമിനേഷൻ(II) 2020 നവംബർ എട്ടിന് നടക്കും. മൊത്തം 344 ഒഴിവാണുള്ളത്. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി ഓഗസ്റ്റ് 25.
1. ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഡെറാഡൂണ്‍:(അവിവാഹിതരായ പുരുഷൻമാർക്ക്)- 100 ഒഴിവുകൾ.(എൻസിസി(ആർമി വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന ഒഴിവുകളുൾപ്പടെ). പ്രായം: 1997 ജൂലൈരണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം.
2. ഇന്ത്യൻ നേവൽ അക്കാഡമി, ഏഴിമല: (ഹൈഡ്രോ/ജനറൽ സർവീസ്)(അവിവാഹിതരായ പുരുഷൻമാർക്ക്)- 26 ഒഴിവുകൾ. (എൻസിസി(നേവൽ വിംഗ്) സി സർട്ടിഫിക്കറ്റുള്ളവർക്കായി നീക്കി വച്ചിരിക്കുന്ന ഒഴിവുകളുൾപ്പടെ). പ്രായം: 1997 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.യോഗ്യത: എൻജിനിയറിംഗിൽ ബിരുദം.
3. എയർഫോഴ്സ് അക്കാഡമി, ഹൈദരാബാദ്: (പ്രീ-ഫ്ളൈയിംഗ്) ട്രെയിനിംഗ് കോഴ്സ്(അവിവാഹിതരായ പുരുഷൻമാർക്ക്)- 32 ഒഴിവുകൾ. പ്രായം: 1997 ജൂലൈ രണ്ടിനും 2001ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: ബിരുദവും ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയുൾപ്പടെ പ്ലസ്ടുവും അല്ലെങ്കിൽ എൻജിനിയറിംഗിൽ ബിരുദം.
4. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: പുരുഷൻമാർക്കായുള്ള എസ്എസ്സി കോഴ്സ്- 169 ഒഴിവുകൾ. പ്രായം: 1996ജൂലൈ രണ്ടിനും 2002ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.
5. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി, ചെന്നൈ: എസ്എസ് സി (അവിവാഹിതരായ സ്ത്രീകൾ)(നോണ്‍-ടെക്നിക്കൽ) കോഴ്സ്- 17 ഒഴിവുകൾ. പ്രായം: 1996 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
യോഗ്യത: അനുയോജ്യമായ ടെക്നിക്കൽ യോഗ്യത.
പരീക്ഷാഫീസ്: 200 രൂപ.
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി മാത്രം അപേക്ഷ സമർപ്പിക്കുക. www.upsc.gov.in, www. employment news. gov.in സന്ദർശിക്കുക.