സിഎജി: 10,811 ഓഡിറ്റർ, അക്കൗണ്ടന്‍റ്
ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ കം​​​ട്രോ​​​ള​​​ർ ആ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ഓ​​​ഡി​​​റ്റ​​​ർ/ അ​​​ക്കൗ​​​ണ്ട​ന്‍റ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 19.

ഓ​​​ഡി​​​റ്റ​​​ർ: 6,409
അ​​​ക്കൗ​​​ണ്ട​​​ന്‍റ്: 4,402
കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ഡി​​​റ്റ​​​ർ: 208, അ​​​ക്കൗ​​​ണ്ട​​​ന്‍റ്: 384
പ്രാ​​​യം: 18- 27 വ​​​യ​​​സ്.
ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ 56 വ​​​യ​​​സി​​​ൽ കൂ​​​ട​​​രു​​​ത്.
ശ​​​ന്പ​​​ളം: 29,200- 92,300 രൂ​​​പ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: അ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​നം നേ​​​രി​​​ട്ടും അ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​നം ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലും.
വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം : www.cag.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ലാ​​​സം: hri V S Venkatanathan, Asstt. C &AG (N), O/o the C&AG of India, 9, Deen Dayal Upadhyay Marg, New Delhi- 11012.