കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ 26 മൈനിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്. മധ്യപ്രദേശിലാണ് നിയമനം.
അസിസ്റ്റന്റ് ഫോർമാൻ (മൈനിംഗ്): 11
യോഗ്യത: മൈനിംഗ് എൻജിനിയറിംഗിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താംക്ലാസും ആറു വർഷത്തെ പ്രവൃത്തിപരിചയവും. മൈൻ ഫോർമാൻസ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും നിർബന്ധം.
മൈനിംഗ് മേറ്റ്- 16
യോഗ്യത: മൈനിംഗ് എൻജിനിയറിംഗിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താം ക്ലാസും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും. മൈനിംഗ് മേറ്റ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ജ് സർട്ടിഫിക്കറ്റും നിർബന്ധം.
വിശദവിവരങ്ങൾക്ക് www.hindustan copper.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ അഞ്ച്.