പ്ലസ്ടുവിനു ശേഷം എംബിഎ പഠിക്കാം
പ​ന്ത്ര​ണ്ടാം ക്ലാ​സി​നു ശേ​ഷം എം​ബി​എ യ്ക്കു ​ചേ​ർ​ന്നാ​ലോ? ഇ​ൻ​ഡോ​റി​ലും റോ​ത്ത​ക്കി​ലും റാ​ഞ്ചി​യി​ലും ജ​മ്മു​വി​ലും ബോ​ധ്ഗ​യയി​ലു​മു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്സ് ഓ​ഫ് മാ​നേ​ജ് മെ​ന്‍​റു​ക​ളി ലാ​ണ് പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ചേ​രാ​ൻ ക​ഴി​യു​ന്ന ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് പ്രോ ​ഗ്രാം ഇ​ൻ മാ​നേ​ജ്മെ​ന്‍​റ് (IPM) അ​ഥ​വാ പ​ഞ്ച​വ​ത്സ​ര എം​ബി​എ പ്രോ​ഗ്രാ​മു​ക​ളു​ള്ള​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​വും മി​ക​ച്ച ഭൗ​തി​ക സൗ​ക ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട പ്ലെ​യ്സ്മെ​ന്‍​റ് സാ​ധ്യ​ത​ക​ളും ഐ ​ഐ​എ​മ്മു​ക​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ഓ​രോ സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ്ര​വേ​ശ​ന രീ​തി​ക ൾ ​വ്യ​ത്യ​സ്ത​മാ​ണ്.

സാ​ധാ​ര​ണ ഗ​തി​യി​ൽ പ്ര​വേ​ശ ന​പ്പ​രീ​ക്ഷ ക​ൾ ജൂ​ണ്‍ മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കേ​ണ്ട​താ​ണെ​ങ്കി​ലും കോ​വി ഡ് ​പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി യാ​യി​ട്ടി​ല്ല. പ്ല​സ് ടു ​വി​ന് പ​ഠി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി ൽ ​നി​ന്ന​ല്ല പ്ര​വേ​ശ​ന പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ൾ എ​ന്ന് ഓ​ർ​ക്കു​ക.

ഐ​ഐ​എം ഇ​ൻ​ഡോ​റി​ൽ ആ​ദ്യ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ൽ ഗ​ണി​തം, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, സൈ​ക്കോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളും ഫ്ര​ഞ്ച്, ജ​ർ​മ​ൻ, സ്പാ​നി​ഷ് തു​ട​ങ്ങി​യ വി​ദേ​ശ​ഭാ​ഷ​ക​ളും പ​ഠി​ക്കാ​ന​വ​സ​ര​മു​ണ്ട്. വാ​ർ​ഷി​ക​ഫീ​സ് നാ​ലു ല​ക്ഷം രൂ​പ വീ​തം. അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ദ്വി​വ​ത്സ​ര PGP in Management പ്രോ​ഗ്രാ​മി​ന്‍റെ അ​തേ സി​ല​ബ​സു​ത​ന്നെ പ​ഠി​ക്കാം. ഫീ​സും ത​ത്തു​ല്യം. ഇ​ത​ര ഐ​ഐ എ​മ്മു​ക​ളി​ലും പ്രോ​ഗ്രാം ഘ​ട​ന​യും ഫീ​സ് ഘ​ട​ന​യും ഏ​താ​ണ്ട് സ​മാ​ന​മാ​ണ്.

ഐ​ഐ​എം ഇ​ൻ​ഡോ​ർ, റോ​ത്ത​ക്ക് എ​ന്നി​വ​യി​ലേ​യ്ക്കു​ള്ള ര​ജി​സ്ടേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​ത​ര ഐ ​ഐ എ​മ്മു​ക​ളി​ൽ ജൂ​ണ്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം. മും​ബെ​യി​ലെ NMIMS, അ​ഹ​മ്മ​ദാ​ബാ​ദി​ലെ നി​ർ​മ യൂ​ണി​വേ​ഴ്സി​റ്റി,ക​ർ​ണാ​ട​ക​യി​ലെ MAH E, റാ​ഞ്ചി​യി​ലെ സേ​വി​യ​ർ യൂ​ണി​വേ​ഴ്സി​റ്റി, NIIT University എ ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്‍​റ​ഗ്രേ​റ്റ​ഡ് എം ​ബി എ ​പ്രോ​ഗ്രാ​മു​ക​ൾ ല​ഭ്യം. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

പ്ല​സ് ടു​വി​ന് ശേ​ഷം ചേ​രാ​വു​ന്ന മാ​നേ​ജ്മെന്‍റ് ബി​രു​ദ പ്രോ​ഗ്രാ​മു​ക ളി​ൽ മി​ക​ച്ച​ത് ചി​ല​വ ചൂ​ണ്ടി​ക്കാ​ണി​ക്കാം. Symbiosis International University യു​ടെ പൂ​ന, നോ​യി​ഡ, ഹൈ​ദ​രാ​ബാ​ദ് കാ​ന്പ​സു​ക​ളി​ൽ BBA,BBAITഎ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തി​വ​ര ുന്നു. ​ദ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന BMS, BBA(FlE ), BBE എ​ന്നീ പ്രോ​ഗ്രാ​മു​ക​ളും ക്രൈ​സ്റ്റ് യൂ​ണി വേ​ഴ്സി​റ്റി​യി​ലെ BBA Hons , BBA(F&IB), BBA(F&A); മും​ബൈ സെ​ന്‍​റ് സേ​വി​യേ​ഴ്സി​ലെ BMS, ഇ​ന്ദ്ര​പ്ര​സ്ഥ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ BBA(General/B& I/T&TM) എ​ന്നി​വ​യും പ്ര​ത്യേ​ക പ​രാ​മ​ർ​ശ​മ​ർ​ഹി​ക്കു​ന്നു. പ്ര​വേ​ശ​നം എ​ൻ​ട്ര​ൻ​സ് വ​ഴി​യാ​ണെ​ന്നോ​ർ​ക്ക​ണം. ഡെൽ​ഹി, ഇ​ന്ദ്ര​പ്ര​സ്ഥ സ​ർ​വ​കലാ​ശാ​ല​ക​ളു​ടെ വി​ജ്ഞാ​പ​നം ഉ​ട​ൻ പ്ര​തീ ക്ഷി​ക്കാം.

പി.എൽ. ജോമി
ഫോ​ൺ: wattsapp 8301910125/
E-mail: [email protected]