പ​ത്ത​നം​തി​ട്ട: ക്ഷീ​ര ക​ർ​ഷ​ക​നാ​യ വ​യോ​ധി​ക​നു വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ദാ​രു​ണാ​ന്ത്യം. പ​ത്ത​നം​തി​ട്ട ഏ​നാ​ദി​മം​ഗ​ലം കു​ന്നി​ട​യി​ൽ ശ​ശി​ധ​ര​ൻ ഉ​ണ്ണി​ത്താ​നാ​ണ് മ​രി​ച്ച​ത്. 70 വ​യ​സാ​യി​രു​ന്നു. മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് ക​യ​റി നി​ൽ​ക്ക​വേ​യാ​ണ് വ​യോ​ധി​ക​ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്.

കൊ​ല്ലം പു​ന​ലൂ​രി​ലും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഒ​ര​ൾ മ​രി​ച്ചു. പി​റ​വ​ന്തൂ​ർ സ്വ​ദേ​ശി അ​നീ​ഷാ​ണ് മ​രി​ച്ച​ത്. കു​രി​യോ​ട്ടു​മ​ല ഫാ​മി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​നി​ന്ന മ​രം വെ​ട്ടി മാ​റ്റു​ന്ന​തി​നി​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഫാ​മി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു 39 കാ​ര​നാ​യ അ​നീ​ഷ്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ണ യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.