പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്ത സംരംഭമായ നോയ്ഡ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഐഎച്ച്ബി ലിമിറ്റഡില്‍ 39 തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് അവസരം
ഡെപ്യൂട്ടി മാനേജര്‍-ഏഴ് (മെക്കാനിക്കല്‍- മൂന്ന്, ഇലക്ട്രിക്കല്‍- ഒന്ന്, ടെലികോം ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍- മൂന്ന്). സീനിയര്‍ എന്‍ജിനിയര്‍ - 13 (മെക്കാനിക്കല്‍- ഒമ്പത്, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍- നാല്), എന്‍ജിനിയര്‍ -19 (മെക്കാനിക്കല്‍-മൂന്ന്, ഇലക്ട്രിക്കല്‍-ആറ്, സിവില്‍- ആറ്, ടെലിക്കോം ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍- നാല്)- 19.
യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സിവില്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ബിഇ/ ബിടെക്. ഡെപ്യൂട്ടി മാനേജര്‍ തസ്തികകയില്‍ ഏഴു വര്‍ഷത്തെയും സീനിയര്‍ എന്‍ജിനിയര്‍ തസ്തികയില്‍ അഞ്ചു വര്‍ഷത്തെയും എന്‍ജിനിയര്‍ തസ്തികയില്‍ മൂന്നു വര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: ഡെപ്യൂട്ടി മാനേജര്‍- 40 വയസ്. സീനിയര്‍ എന്‍ജിനിയര്‍- 35 വയസ്, എന്‍ജിനിയര്‍- 30 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.ihbl.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 14.