മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (സിബിഐ)യില്‍ 115 സ്പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എജിഎം ഇക്കണോമിസ്റ്റ്: ഒന്ന്
എജിഎം ഇന്‍കം ടാക്സ് ഓഫീസര്‍: ഒന്ന്
എജിഎം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: ഒന്ന്
ചീഫ് മാനേജര്‍- ഡേറ്റാ സയന്റിസ്റ്റ്- ഒന്ന്
സീനിയര്‍ മാനേജര്‍ ക്രെഡിറ്റ് ഓഫീസര്‍- 10
സീനിയര്‍ മാനേജര്‍- ഡേറ്റാ എന്‍ജിനിയര്‍- 11
സീനിയര്‍ മാനേജര്‍-ഐടി സെക്യൂരിറ്റി അനലിസ്റ്റ്- ഒന്ന്
സീനിയര്‍ മാനേജര്‍- ഐടി എസ്ഒസി അനലിസ്റ്റ്- രണ്ട്
സീനിയര്‍ മാനേജര്‍-റിസ്ക് മാനേജര്‍- അഞ്ച്
സീനിയര്‍ മാനേജര്‍- ടെക്നിക്കല്‍ ഓഫീസര്‍ (ക്രെഡിറ്റ്)- അഞ്ച്
മാനേജര്‍-ഫിനാന്‍ഷല്‍ അനലിസ്റ്റ്- 20
മാനേജര്‍- ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- 15
മാനേജര്‍- ലോ ഓഫീസര്‍- 20
മാനേജര്‍- റിസ്ക് മാനേജര്‍- 10
മാനേജര്‍- സെക്യൂരിറ്റി- മൂന്ന്
അസിസ്റ്റന്റ് മാനേജര്‍- സെക്യൂരിറ്റി- ഒമ്പത്.
അപേക്ഷാ ഫീസ്: 850 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് 175 രൂപ. വികലാംഗവിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
22/01/2022 ന് ഓണ്‍ലൈന്‍ പ്രിലമിനിറി പരീക്ഷ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. വെബ്സൈറ്റ്: www.centralbankofindia.co.in.