കരസേനയുടെ റീമൗണ്ട് വെറ്ററിനറി കോറിൽ ഷോർട്ട് സർവീസസ് കമ്മീഷനിലെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 16 ഒഴിവും സ്ത്രീകൾക്ക് നാല് ഒഴിവുകളുമാണുള്ളത്. തുടക്കത്തിൽ അഞ്ചു വർഷത്തേക്കാണ് നിയമനം. സേവന മികവ് വിലയിരുത്തി പിന്നീട് നീട്ടാം.
യോഗ്യത: വെറ്ററിനറി സയൻസ്/ വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം.
പ്രായം: 2023 ജൂണ്‍ അഞ്ചിന് 21- 32 വയസ്.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവരെ ക്യാപ്റ്റൻ റാങ്കിൽ നിയമിക്കും.
വിശദവിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച്.