ര​മ്യ ന​മ്പീ​ശ​ന്‍റെ സ​ഹോ​ദ​ര​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ രാ​ഹു​ൽ വി​വാ​ഹി​ത​നാ​കു​ന്നു
Saturday, April 27, 2024 3:08 PM IST
ന​ടി ര​മ്യ ന​മ്പീ​ശ​ന്‍റെ സ​ഹോ​ദ​ര​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ വി​വാ​ഹി​ത​നാ​കു​ന്നു. ഡെ​ബി സൂ​സ​ൻ ചെ​മ്പ​ക​ശേ​രി​യാ​ണ് വ​ധു. ഇ​രു​വ​രു​ട​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. രാ​ഹു​ൽ ത​ന്നെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ജൂ​ൺ 12നാ​ണ് വി​വാ​ഹം.

പ​ത്തു വ​ർ​ഷം നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം. എ​റ​ണാ​കു​ള​ത്തെ ഫ്ലോ​റ എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ൽ ആ​ൻ​ഡ‍് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ന്ന വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.



മ​ല​യാ​ള​സി​നി​മ​യി​ലെ യു​വ​സം​ഗീ​ത​സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​ണ് രാ​ഹു​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ. 2013ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ങ്കി​പെ​ൻ എ​ന്ന ചി​ത്ര​ത്തി​നു സം​ഗീ​ത​മൊ​രു​ക്കി​യാ​ണ് രാ​ഹു​ൽ ച​ല​ച്ചി​ത്ര​സം​ഗീ​ത​മേ​ഖ​ല​യി​ലേ​ക്കു ചു​വ​ടു വ​യ്ക്കു​ന്ന​ത്.

ജോ ​ആ​ൻ​ഡ് ദ് ​ബോ​യ്, സെ​യ്ഫ്, മേ​പ്പ​ടി​യാ​ൻ, ഹോം ​എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി​യും ഈ​ണ​മൊ​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.