ഷൂ​ട്ടി​ന്‍റെ ഇ​ട​വേ​ള​യി​ൽ കു​ശ​ലം പ​റ​യാ​ൻ വീ​ട്ടി​ലെ​ത്തി മ​മ്മൂ​ട്ടി, അ​ന്പ​ര​ന്ന് വീ​ട്ടു​കാ​ർ; വീ​ഡി​യോ
Monday, April 1, 2024 12:57 PM IST
സി​നി​മ ഷൂ​ട്ടി​ന്‍റെ ഇ​ട​വേ​ള​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു വീ​ട്ടി​ലേ​യ്ക്ക് കു​ശ​ലം പ​റ‌​യാ​ൻ ക​യ​റി​ച്ചെ​ന്ന മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​ത​ൽ സി​നി​മ​യു​ടെ ഷൂ​ട്ടി​നി​ടെ​യാ​ണ് സം​ഭ​വം.

പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ ഷാ​ജി ന​ടു​വി​ൽ പ​ങ്കു​വ​ച്ച​താ​ണ് വീ​ഡി​യോ. സ്കൂ​ട്ട​റി​ൽ മ​മ്മൂ​ട്ടി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു സം​ഘം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ മ​മ്മൂ​ട്ടി​യും ഷൂ​ട്ടിം​ഗ് സം​ഘ​വും ക​യ​റി​യ​ത്.



അ​ടു​ത്ത ഷോ​ട്ട് സെ​റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഇ​ട​വേ​ള​യി​ൽ ഒ​ര​ൽ​പം വി​ശ്ര​മി​ക്കു​ന്ന​തി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്നു.

ആ ​വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന അ​മ്മൂ​മ്മ​യോ​ടാ​ണ് മ​മ്മൂ​ട്ടി ആ​ദ്യം സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്. പ്രാ​യ​മാ​യ​തി​നാ​ൽ അ​ങ്ങ​നെ സി​നി​മ​യൊ​ന്നും കാ​ണാ​റി​ല്ലെ​ന്നു പ​റ​ഞ്ഞ അ​മ്മൂ​മ്മ​യോ​ട് ‘സി​നി​മ കാ​ണു​ന്ന​ത് ന​ല്ല​താ’ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ മ​റു​പ​ടി.

അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ത​രാ​ൻ പ​റ​യാ​മെ​ന്നും മ​മ്മൂ​ട്ടി പ​റ​യു​ന്നു​ണ്ട്. വീ​ട്ടു​കാ​രെ​ല്ലാ​വ​രോ​ടും വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കി​യ​തി​നു ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി അ​ടു​ത്ത ഷോ​ട്ടി​നാ​യി ഇ​റ​ങ്ങി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി സൂ​പ്പ​ർ​താ​ര​ത്തെ ക​ണ്ട അ​ന്പ​ര​പ്പി​ലാ​യി​രു​ന്നു വീ​ട്ടി​ലെ മ​റ്റു താ​ര​ങ്ങ​ൾ. പി​ന്നീ​ട് വീ​ട്ടു​കാ​രോ​ടും ഏ​റെ​നേ​രം സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തി​യാ​ണ് താ​രം മ​ട​ങ്ങി​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.