പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്.
നീ അപരാനാരോ…എന്നു തുടങ്ങുന്ന ഗാനമാണ് ഹിറ്റായിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ ‘നെഞ്ചിലെ എൻ നെഞ്ചിലേ…’ എന്ന പ്രണയഗാനവും ശ്രദ്ധേയമായിരുന്നു.
സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയംവദയാണ് ഗാനരംഗത്തിലുള്ളത്.
താൻ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റി പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
അൻവർ അലിയുടെ വരികൾക്ക് വർക്കിയുടേതാണ് സംഗീതം. നാരായണി ഗോപനാണ് ഗാനം ആലപിച്ചിട്ടുള്ളത്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് ‘ഒരു കട്ടിൽ ഒരു മുറി’.
ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി. തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവർ ചിത്രത്തിലെ മറ്റഭിനേതാക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.