മി​ഖാ​യേ​ലി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു
Friday, January 4, 2019 11:44 AM IST
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്കു ശേ​ഷം നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന മി​ഖാ​യേ​ലി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ജ​നു​വ​രി 18ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് മി​ഖാ​യേ​ൽ.

മ​ഞ്ജി​മ മോ​ഹ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​ക്കു ശേ​ഷം നി​വി​നും മ​ഞ്ജി​മ​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും മി​ഖാ​യേ​ലി​നു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​ൻ, സു​ദേ​വ് നാ​യ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സി​ദ്ധി​ഖ്, കെ​പി​എ​സ്‌സി ല​ളി​ത, ശാ​ന്തി കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ന്‍റോ ജോ​സ​ഫാ​ണ് മി​ഖാ​യേ​ൽ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.