കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക ക​ഥ സി​നി​മ​യാ​കു​ന്നു
Monday, November 19, 2018 5:00 PM IST
1978 കാ​ല​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് മാ​നാം​കു​റ്റി​യി​ൽ ന​ട​ന്ന കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​വും, അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന രാ​ഷ്‌‌‌ട്രീയ സം​ഭ​വ വി​കാ​സ​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ വ​രു​ന്നു. പാ​ല​പൂ​ത്ത രാ​വി​ൽ എ​ന്നു പേ​രി​ട്ട ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നിർവഹിച്ചിരിക്കുന്നത് മോ​ഹ​ൻ മാ​നാം​കു​റ്റി​യാ​ണ് . അ​ന്ന് ഈ ​കൊ​ല​പാ​ത​ക​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന 15കാരൻ മോ​ഹ​ൻ മാ​നാംകു​റ്റി ത​ന്‍റെ 58-ാം വ​യ​സിൽ ഈ ​സം​ഭ​വ​ക​ഥ സി​നി​മ​യാ​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

പ​ത്രപ്ര​വ​ർ​ത്ത​ക​നും 18ഒാളം പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​യ മോ​ഹ​ൻ മാ​നാം​കു​റ്റി വെ​ട്ടി​പ​ശ​ങ്കേ, പ​ര​വ​ശ​കാ​ത​ൽ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഷെ​മീ​ർ, സ്നേ​ഹ ചി​ത്തി​റാ​യി, ഗ്രീ​ഷ്മ സു​രേ​ഷ്, ശ്രീ ​കു​മാ​ർ തി​രു​വില്വാ​മ​ല, മ​ഹി​ദാ​സ്, ജ​യ​ശ്രീ, സു​ശാ​സ​ന​ൽ, സൂ​ര്യ​ദാ​സ് ഇ​ര​ട്ട​ക്കു​ളം, ഷെ​റീ​ഫ് പാ​ല​ക്കാ​ട്, ശ്രീ ​വ​രി​ഷ്ഠ​ൻ, ലീ​ലാ​മ്മ, മീ​രാ​ൻ ​കുട്ടി, വേ​ണു തി​രു​വ​ല്വാ​മ​ല, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്രധാന വേഷങ്ങളിലെത്തുന്നു.

കൃ​ഷ്ണ​കു​മാ​ർ കൊ​ങ്ങാ​ടിന്‍റെ വരികൾക്ക് ജാ​ഫ​ർ പാ​ല​ക്കാ​ട് സംഗീതം പകരുന്നു. ഗാ​യ​ത്രി സി​നി ക്രി​യേ​ഷ​ൻ​സി​നു​വേ​ണ്ടി ശ​ശി​ധ​ര​ൻ തെ​ക്കും​ന്പു​റമാണ് ചിത്രം നി​ർ​മിക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.