തെ​ലു​ങ്കി​ൽ തി​ള​ങ്ങാ​ൻ ഫ​ഹ​ദ്; താ​ര​ത്തി​നൊ​പ്പം ര​ണ്ടു ചി​ത്ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് രാ​ജ​മൗ​ലി​യു​ടെ മ​ക​ൻ
Wednesday, March 20, 2024 9:53 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നൊ​പ്പം തെ​ലു​ങ്കി​ൽ ര​ണ്ട‌ു സി​നി​മ​ക​ൾ പ്ര​ഖ്യാ​പി​ച്ച് എ​സ്.​എ​സ്. രാ​ജ​മൗ​ലി​യു​ടെ മ​ക​ൻ എ​സ്.​എ​സ്. കാ​ർ​ത്തി​കേ​യ. ന​വാ​ഗ​ത​രാ​യ ര​ണ്ടു സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​നാ​ണ് ഫ​ഹ​ദ് യെ​സ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ശ​ശാ​ങ്ക് യെ​ലെ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​ന്‍റ​സി ചി​ത്രം ‘ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ’, സി​ദ്ധാ​ർ​ഥ് ന​ടേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ക്സി​ജ​ൻ’ എ​ന്നീ സി​നി​മ​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.



കാ​ർ​ത്തി​കേ​യ​യാ​ണ് എ​ക്സി​ലൂ​ടെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. എ​സ്.​എ​സ്.​രാ​ജ​മൗ​ലി​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബാ​ഹു​ബ​ലി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ അ​ർ​കാ മീ​ഡി​യ വ​ർ​ക്സും കാ​ർ​ത്തി​കേ​യ​യു​ടെ ഷോ​വിം​ഗ് ബി​സി​ന​സ് എ​ന്ന ബാ​ന​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍ നി​ർ​മി​ക്കു​ക. കാ​ർ​ത്തി​കേ​യ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കൂ​ടി​യാ​ണി​ത്.



സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ പ്രേ​മ​ലു​വി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പ് വി​ത​ര​ണ​ത്തി​നെ​ടു​ത്ത​തും കാ​ർ​ത്തി​കേ​യ ആ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ​ങ്കാ​ളി​ക​ളി​ൽ ഒ​രാ​ൾ ഫ​ഹ​ദ് ഫാ​സി​ലാ​യി​രു​ന്നു.

ഈ ​ര​ണ്ട് സി​നി​മ​ക​ളും നാ​ല് ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും. സൗ​ഹൃ​ദ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ത്രി​ല്ല​റാ​കും ഓ​ക്സി​ജ​ൻ. ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫാ​ന്റ​സി ചി​ത്ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.