ചോ​ര​പ്പാ​ടു​ക​ളു​മാ​യി മാ​ർ​ക്കോ​യു​ടെ പു​തി​യ പോ​സ്റ്റ​ർ
Friday, May 10, 2024 5:12 PM IST
മു​ഖം കാ​ണി​ക്കാ​തെ ചോ​ര​പ്പാ​ടു​ക​ൾ ഏ​റെ​യു​ള്ള കൈ​ക​ളി​ൽ എ​രി​യു​ന്ന സി​ഗാ​റു​മാ​യി "മാ​ർ​ക്കോ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ക്ഷ​ൻ ഹീ​റോ ഉ​ണ്ണി മു​കു​ന്ദ​നാ​ണ്.

ക്യൂ​ബ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് & ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ഗ​ദ്ദാ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ​ക്കാ ആ​ക്ഷ​ൻ മൂ​ഡി​ലു​ള്ള ചി​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പോ​സ്റ്റ​റാ​ണ് അ​ണി​യ​റ​ക്കാ​ൻ പു​റ​ത്തു​വി​ട്ട​ത്.

മൂ​ന്നാ​റി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഈ ​ചി​ത്രം വ്യ​ത്യ​സ്ഥ ലൊ​ക്കേ​ഷ​നു​ക​ളി​ലൂ​ടെ പൂ​ർ​ത്തി​യാ​കും. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​ക​ർ​പ്പ​വ​കാ​ശം റി​ക്കോ​ർ​ഡ് തു​ക​യ്ക്ക് നേ​ര​ത്തെ വി​റ്റു​പോ​യി​രു​ന്നു.

കെ​ജി​എ​ഫി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ര​വി ബ​സ്രൂ​ര്‍ ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം - ച​ന്ദ്രു സെ​ൽ​വ​രാ​ജ്, എ​ഡി​റ്റിം​ഗ് - ഷ​മീ​ർ മു​ഹ​മ്മ​ദ്, ക​ലാ​സം​വി​ധാ​നം - സു​നി​ൽ ദാ​സ്, മേ​ക്ക​പ്പ് - സു​ധി സു​രേ​ന്ദ്ര​ൻ, പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.