തൃശൂർ നഗരത്തിലെ തിരക്കിൽ രണ്ട് മണിക്കൂർ കൊണ്ട് ഒരു സിനിമ ചിത്രീകരിച്ച് ഒരു പറ്റം ചെറുപ്പക്കാർ. നിഷാദ് ഹസൻ എന്ന യുവ സംവിധായകൻ സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രമാണ് ഇങ്ങനെ സാഹസികമായി ചിത്രീകരിച്ചത്.
എട്ട് കിലോ ഭാരം വരുന്ന റെഡ് വെപ്പണ്‍ കാമറയുമായി ഓടിനടന്ന്, ഏഴ് പാട്ട്, മൂന്നു ഫ്ളാഷ് ബാക്ക് സീൻ, മൂന്നു ഫൈറ്റ് സീൻ എന്നിവയാണ് പവി കെ. പവൻ എന്ന കാമറമാനും, നിഷാദ് ഹസനും ചേർന്ന് ചിത്രീകരിച്ചത്. വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസൻ സംവിധാനം ചെയ്യുന്ന വിപ്ലവം ജയിക്കാനുള്ളതാണ് ഉടൻ തിയറ്ററിലെത്തും.
ദിനുമോഹൻ, സൈക്കോ, നിഷാദ് ഹസൻ എന്നിവരുടെ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ, മനു മോഹൻ, സൈക്കോ എന്നിവർ സംഗീതം പകരുന്നു. ഉമേഷ് ഉദയകുമാർ, നിഷാദ് ഹസ്സൻ, സാന്ദ്രാ ജോണ്സൺ, യാമി സോന, ജോബി നെടുമറ്റത്തിൽ, ജെക്കു ജേക്കബ്, അസി മൊയ്ദു, ജിതേഷ് ജിത്തു, ഷാമിൻ ബഷീർ, ത്രയംന്പക് രണദിവേ, മെൽവിൻ എന്നിവരോടൊപ്പം അറുപതോളം താരങ്ങൾ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.