മ​മ്മു​ക്ക മി​ക്ക​വാ​റും ആ​ന​ന്ദി​നെ നോ​ക്കി​വെ​ച്ചി​ട്ടു​ണ്ടാ​വും; ആ​ട്ടം സി​നി​മ​യെ പ്ര​ശം​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി
Monday, March 25, 2024 11:05 AM IST
ആ​ന​ന്ദ് ഏ​ക​ർ​ഷി സം​വി​ധാ​നം ചെ​യ്ത ആ​ട്ടം എ​ന്ന സി​നി​മ​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. സി​നി​മ ക​ണ്ട് ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും മ​ന​സി​ന്‍റെ ആ​ട്ടം ഇ​പ്പോ​ഴും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ‌​യ​ക​നാ​യ ആ​ന​ന്ദി​നെ നോ‌​ട്ട​മി​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നും ഹ​രീ​ഷ് കു​റി​ച്ചു.

ആ​ട്ടം..​ഇ​ന്നാ​ണ് ക​ണ്ട​ത്...​കാ​ണാ​ൻ നേ​രം വൈ​കി​യ​തി​ൽ സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് ഏ​ക​ർ​ഷി​യോ​ടും ആ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​യി​ലും പി​ന്ന​ണി​യി​ലും പ്ര​വ​ർ​ത്തി​ച്ച​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു...​ക​ണ്ട് ക​ഴി​ഞ്ഞ് ഇ​ത്ര നേ​ര​മാ​യി​ട്ടും എ​ന്‍റെ മ​ന​സി​ന്‍റെ ആ​ട്ടം ഇ​പ്പോ​ഴും ക​ഴി​ഞ്ഞി​ട്ടി​ല്ല...

വി​ന​യ് ഫോ​ർ​ട്ട് അ​ട​ക്ക​മു​ള്ള ഈ ​സി​നി​മ​യി​ലെ മു​ഴു​വ​ൻ നാ​ട​ക​ക്കാ​രും സി​നി​മ​യെ ആ​ക്ര​മി​ച്ച് കീ​ഴ​പ്പെ​ടു​ത്തി​യ അ​നു​ഭ​വം..​നാ​ട​ക​ക്കാ​ര​ന​ല്ലാ​ത്ത ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ ഹ​രി അ​തി​ഗം​ഭീ​രം ...

നാ​യി​ക സ​റി​ൻ ഷി​ഹാ​ബി​നെ ഞാ​ൻ ജ​ഡ​ജ് ആ​ണെ​ങ്കി​ൽ സം​സ്ഥാ​ന അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കും..​ച​ന്ദ്ര​ഹാ​സ​ൻ മാ​ഷി​ന് ഗു​രു​ദ​ക്ഷി​ണ കൊ​ടു​ത്ത് തു​ട​ങ്ങി​യ ആ​ദ്യ​ഷോ​ട്ടി​ൽ ത​ന്നെ ആ​ന​ന്ദ് ഏ​ക​ർ​ഷി​യു​ടെ നാ​ട​ക സ്നേ​ഹം വ്യ​ക്ത​മാ​ണ്...

നാ​ട​ക​ക്കാ​ര​ൻ ഉ​ണ്ടാ​ക്കു​ന്ന സി​നി​മ​യൂ​ടെ മൂ​ല്യം അ​ത് ലോ​കോ​ത്ത​ര​മാ​ണെ​ന്ന് ആ​ട്ടം അ​ടി​വ​ര​യി​ടു​ന്നു...​മ​മ്മു​ക്ക മി​ക്ക​വാ​റും ആ​ന​ന്ദി​നെ നോ​ക്കി​വെ​ച്ചി​ട്ടു​ണ്ടാ​വും എ​ന്ന് ഞാ​ൻ ക​രു​തു​ന്നു..​ആ​ന​ന്ദ് ഏ​ക​ർ​ഷി സി​നി​മ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്..​ആ​ശം​സ​ക​ൾ..




പ​ന്ത്ര​ണ്ട് ന​ട​ന്മാ​രും ഒ​രു ന​ടി​യു​മു​ള്ള നാ​ട​ക ഗ്രൂ​പ്പ്, അ​വി​ടു​ണ്ടാ​കു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ളും വൈ​രു​ധ്യ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ട്ടം.

ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് ആ​ട്ടം ഒ​ടി​ടി​യി​ൽ പ്ര​ദ‍​ർ​ശ​നെ​ത്തി​യ​ത്. പി​ന്നാ​ലെ സി​നി​മ​യ്ക്ക് വ​ലി​യ പ്ര​ശം​സ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.