മ​നോ​ഹ​ര​മാ​യ പു​തി‌​യ ജീ​വി​തം സ​മ്മാ​നി​ച്ച​തി​ന് ന​ന്ദി; പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ്രി​യ​ത​മ​ന് ന​ന്ദി പ​റ​ഞ്ഞ് ലെ​ന
Wednesday, March 20, 2024 8:47 AM IST
പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഭ​ർ​ത്താ​വി​ന് ന​ന്ദി പ​റ​ഞ്ഞ് ന​ടി ലെ​ന. പു​തി​യൊ​രു ജീ​വി​തം ന​ൽ​കി​യ​തി​ന് ന​ന്ദി​യെ​ന്നും ഒ​രു​പാ​ട് സ്നേ​ഹ​മെ​ന്നു​മാ​യി​രു​ന്നു സ്നേ​ഹ​ത്തി​ൽ ചാ​ലി​ച്ച കു​റി​പ്പി​ൽ ലെ​ന എ​ഴു​തി​യ​ത്.

ന​ന്ദി എ​ന്‍റെ പ്ര​ണ​യ​മേ, ഈ ​മ​നോ​ഹ​ര​മാ​യ പു​തി​യ ജീ​വി​തം സ​മ്മാ​നി​ച്ച​തി​ന് എ​ന്‍റെ ആ​ള്‍​ക്ക് ന​ന്ദി. റോ​സ് പൂ​ക്ക​ളു​ടെ ബൊ​ക്ക​യും പി​ടി​ച്ച് നി​ല്‍​ക്കു​ന്ന ത​ന്‍റെ ഫോ​ട്ടോ​യ്ക്ക് അ​ടി​ക്കു​റി​പ്പാ​യി ലെ​ന എ​ഴു​തി.

മാ​ർ​ച്ച് 18നാ​യി​രു​ന്നു ലെ​ന​യു​ടെ ജ​ന്മ​ദി​നം. ജ​ന്മ​ദി​ന​ത്തോ​ടൊ​പ്പം ലെ​ന എ​ഴു​തി​യ 'ദ ​ഓ​ട്ടോ​ബ​യോ​ഗ്ര​ഫി ഓ​ഫ് ഗോ​ഡ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും തി​ങ്ക​ളാ​ഴ്ച ന​ട​ന്നു. ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​യി​രു​ന്നു പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച​ട​ങ്ങ് ന​ട​ന്ന​ത്.

ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ലെ ഫൈ​റ്റ​ര്‍ പൈ​ല​റ്റ് ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രാ​ണ് ലെ​ന​യു​ടെ ഭ​ര്‍​ത്താ​വ്. ജ​നു​വ​രി 17 ന് ​ബം​ഗ​ളൂ​രു മ​ല്ലേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു ല​ളി​ത​മാ​യ വി​വാ​ഹം.

പ്ര​ശാ​ന്ത് ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട നാ​ലു​പേ​രി​ൽ ഒ​രാ​ളാ​യ​തി​നാ​ൽ വി​വാ​ഹ​വാ​ർ​ത്ത അ​തീ​വ ര​ഹ​സ്യ​മാ‌​യി​ട്ടാ​യി​രു​ന്നു താ​രം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.



പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് ലെ​ന ത​ന്‍റെ വി​വാ​ഹ​വാ​ർ​ത്ത​യും പു​റ​ത്തു​വി​ട്ട​ത്.

ജ​നു​വ​രി​യി​ൽ വി​വാ​ഹം ക​ഴി‍​ഞ്ഞി​ട്ടും പു​റ​ത്ത​റി​യി​ക്കാ​തി​രു​ന്ന​ത് പ്ര​ശാ​ന്ത് അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഒ​രു ത​ന്ത്ര​പ്ര​ധാ​ന ദേ​ശീ​യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തു​കൊ​ണ്ടാ​ണെ​ന്നും ലെ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.