ന​ടി മ​ഞ്ജു പി​ള്ള​യും ഛായ​ഗ്രാ​ഹ​ക​ൻ സു​ജി​ത് വാ​സു​ദേ​വും വി​വാ​ഹ​മോ​ചി​ത​രാ​യി
Tuesday, April 2, 2024 9:06 AM IST
ന​ടി മ​ഞ്ജു പി​ള്ള​യും ഭ​ർ​ത്താ​വ് ഛായാ​ഗ്രാ​ഹ​ക​ൻ സു​ജി​ത് വാ​സു​ദേ​വും വേ​ർ​പി​രി​ഞ്ഞു. ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യ വി​വ​രം സു​ജി​ത് ത​ന്നെ​യാ​ണ് പ​ങ്കു​വ​ച്ച​ത്. സൈ​ന പ്ലേ ​എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സു​ജി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

2020 മു​ത​ൽ മ​ഞ്ജു​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണെ​ന്നും അ​ടു​ത്തി​ടെ ഡി​വോ​ഴ്സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും സു​ജി​ത്ത് പ​റ​ഞ്ഞു.

‘‘2020 മു​ത​ൽ ഞ​ങ്ങ​ൾ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ഞ​ങ്ങ​ൾ ഡി​വോ​ഴ്സ് ആ​യി. ഇ​പ്പോ​ൾ മ​ഞ്ജു​വി​നെ സു​ഹൃ​ത്ത് എ​ന്ന് പ​റ​യാ​നാ​ണ് താ​ൽ​പ​ര്യം. ഞ​ങ്ങ​ൾ ത​മ്മി​ൽ ഉ​ള്ള സൗ​ഹൃ​ദം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

മ​ഞ്ജു​വി​ന്‍റെ ക​രി​യ​ർ ന​ല്ല രീ​തി​യി​ൽ പോ​വു​ക​യാ​ണ്. വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്ത് വ​ലി​യ നി​ല​യി​ലേ​ക്ക് പോ​കു​ന്ന​ത് കാ​ണു​മ്പോ​ൾ ഉ​ള്ള സ​ന്തോ​ഷം വ​ള​രെ വ​ലു​താ​ണ്. മ​ഞ്ജു​വി​ന്‍റെ ക​രി​യ​റി​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ക്കെ ഞ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്.’’ സു​ജി​ത് വാ​സു​ദേ​വ് പ​റ​ഞ്ഞു.

2000ലാ​യി​രു​ന്നു മ​ഞ്ജു​വും സു​ജി​ത് വാ​സു​ദേ​വും വി​വാ​ഹി​ത​രാ​യ​ത്. ഈ ​ബ​ന്ധ​ത്തി​ൽ ദ​യ എ​ന്ന മ​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. മ​ഞ്ജു​വി​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. സീ​രി​യ​ൽ താ​രം മു​കു​ന്ദ​ൻ മേ​നോ​ൻ ആ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ പ​ങ്കാ​ളി.

മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര ഛായാ​ഗ്രാ​ഹ​ക​രി​ൽ ഒ​രാ​ളാ​ണ് സു​ജി​ത് വാ​സു​ദേ​വ്. ലൂ​സി​ഫ​ർ, എ​മ്പു​രാ​ൻ എ​ന്നീ സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​ൻ സു​ജി​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.