വെ​ബ്സീ​രി​സു​മാ​യി മി​ഥു​ൻ മാ​നു​വ​ൽ; നി​ഖി​ല വി​മ​ലും ലി​യോ​ണ​യും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ
Friday, March 8, 2024 3:54 PM IST
മി​ഥു​ൻ മാ​നു​വ​ൽ തി​ര​ക്ക​ഥ​യും സം​വി​ധാ​നം ഒ​രു​ക്കു​ന്ന പു​തി​യ വെ​ബ്സീ​രി​സി​ന് തു​ട​ക്ക​മാ​യി. അ​ണ​ലി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ഹോ​ട്ട്സ്റ്റാ​റി​ലൂ‌​ടെ​യാ​ണ് സ്ട്രീം ​ചെ​യ്യു​ക. നി​ഖി​ല വി​മ​ൽ, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് ആ​സ്പ​ദ​മാ​ക്കി​യാ​ണ് സീ​രീ​സ് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മി​ഥു​നും ജോ​ൺ മ​ന്ത്രി​ക്ക​ലും ചേ​ർ​ന്നാ​ണ് അ​ണ​ലി​യു​ടെ ര​ച​ന നി​ര​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ൻ​മ​രി​യ ക​ലി​പ്പി​ലാ​ണ്, അ​ല​മാ​ര തു​ട​ങ്ങി​യ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും ജ​ന​മൈ​ത്രി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നു​മാ​ണ് ജോ​ൺ.

ഛായാ​ഗ്രാ​ഹ​ക​ൻ സ​മീ​ർ താ​ഹി​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​നു താ​ഹി​റാ​ണ് കാ​മ​റ. ഏ​ഷ്യ​വി​ല്ല പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.



ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഏ​ബ്രാ​ഹം ഓ​സ്‌​ല​റാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ മി​ഥു​ൻ സം​വി​ധാ​നം ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്നു. ജ​നു​വ​രി 11-ന് ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന് വ​ൻ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.