റി​യ​ൽ ഹീ​റോ; ആ​ടു​ജീ​വി​തം കാ​ണാ​ൻ ന​ജീ​ബ് തി​യ​റ്റ​റി​ൽ
Thursday, March 28, 2024 12:19 PM IST
ത​ന്‍റെ ജീ​വി​തം അ​ഭ്ര​പാ​ളി​യി​ൽ കാ​ണാ​ൻ ന​ജീ​ബ് തി​യ​റ്റ​റി​ലെ​ത്തി. ന​ജീ​ബി​ന്‍റെ ജീ​വി​താ​നു​ഭ​വം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ആ​ടു​ജീ​വി​തം കാ​ണാ​ൻ എ​റ​ണാ​കു​ള​ത്തെ തി​യ​റ്റ​റി​ലെ​ത്തി എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

മ​രു​ഭൂ​മി​യി​ൽ താ​ൻ അ​തി​ജീ​വി​ച്ച ജീ​വി​തം തീ​യ​റ്റ​റി​ലെ​ത്തു​ന്ന​ത് കാ​ണാ​ൻ ന​ജീ​ബ് കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു നാ​ളേ​റെ​യാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ജീ​ബി​ന്‍റെ മ​ക​ൻ സ​ഫീ​റി​ന്‍റെ ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ മ​ക​ൾ സ​ഫാ​മ​റി​യം വി​ട​പ​റ​ഞ്ഞ​ത് ന​ജീ​ബി​നെ ആ​കെ ത​ക​ർ​ത്തു​ക​ള​ഞ്ഞു. എ​ങ്കി​ലും സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യു​ടെ സ്നേ​ഹ​പൂ​ർ​ണ​മാ​യ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ന​ജീ​ബ് എ​ത്തു​ക​യാ​യി​രു​ന്നു.



""സ​ന്തോ​ഷ​മു​ണ്ട്. സി​നി​മ കാ​ണാ​ൻ പോ​വു​ക​യാ​ണ്. ഞാ​ൻ അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് എ​ല്ലാം. ഞാ​ൻ കു​റ​ച്ചൊ​ക്കെ ക​ണ്ടി​രു​ന്നു. അ​തെ​ല്ലാം ഞാ​ൻ അ​നു​ഭ​വി​ച്ച​ത് പോ​ലെ ത​ന്നെ ആ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന് മു​ഴു​വ​നാ​യി കാ​ണാ​ൻ പോ​കു​ന്നു. പൃ​ഥ്വി​രാ​ജി​നെ ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​ര​ഞ്ഞ് പോ​യി.

എ​ന്നെ​പ്പോ​ലെ ത​ന്നെ​യാ​രു​ന്നു പൃ​ഥ്വി. അ​താ​ണ് ക​ര​ഞ്ഞ് പോ​യ​ത്. ഇ​ന്ന​ലെ​യും എ​ന്നെ അ​ദ്ദേ​ഹം ഫോ​ൺ വി​ളി​ച്ചി​രു​ന്നു. ബ്ലെ​സി സാ​റും ബെ​ന്യാ​മി​നും എ​ല്ലാ​വ​രും വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു.'' എ​റ​ണാ​കു​ള​ത്തെ തി​യ​റ്റ​റി​ലെ​ത്തി​യ ന​ജീ​ബ് പ​റ​ഞ്ഞു.

പൃ​ഥ്വി​രാ​ജി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​ണ് ആ​ടു​ജീ​വി​തം. 400അ​ടു​പ്പി​ച്ച് സീ​ക്രീ​നു​ക​ളി​ല്‍ ആ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.