ബെ​ന്‍റ്ലി​യി​ൽ വ​ള​യം പി​ടി​ച്ച് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്
Tuesday, December 4, 2018 4:41 PM IST
ആ​ഡം​ബ​ര വാ​ഹ​ന​മാ​യ ബെ​ന്‍റ്ലി ഓ​ടി​ച്ച് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ഏ​ക​ദേ​ശം അ​ഞ്ച് കോ​ടി വി​ല മ​തി​ക്കു​ന്ന കാ​ർ ഓ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ താ​രം ത​ന്നെ​യാ​ണ് ഫേസ്ബുക്കിൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ബെ​ന്‍റ്ലി​യു​ടെ ആ​ദ്യ എ​സ്‌യു​വി​യാ​യ ബെ​ന്‍റെ​യ്ഗ​യാ​ണ് താ​രം ഓ​ടി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ആ​ഡം​ബ​ര വാ​ഹ​നങ്ങളിലൊന്നായ ബെ​ന്‍റെ​യ്ഗ​യു​ടെ ദു​ബാ​യ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് സു​രാ​ജ് ഓ​ടി​ച്ച​ത്.

പൂ​ജ്യ​ത്തി​ൽ നി​ന്നും വെ​റും 4.4 സെ​ക്ക​ൻ​ഡ് കൊ​ണ്ട് ഈ ​കാ​റി​ന് 100 കി​ലോ മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കു​വാ​ൻ സാ​ധി​ക്കും. മ​ണി​ക്കൂ​റി​ൽ 301 കി​ലോ മീ​റ്റ​റാ​ണ് ബെ​ന്‍റെ​യ്ഗ​യു​ടെ പ​ര​മാ​വ​ധി വേ​ഗ​ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.