സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടേ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ; മേ​യ് 16ന് ​തി​യ​റ്റ​റു​ക​ളി​ൽ
Thursday, March 28, 2024 3:11 PM IST
സു​രേ​ശ​നേ​യും സു​മ​ല​ത​യേ​യും ആ​യി​രം ക​ണ്ണു​മാ​യ്’ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യെ​യും പ​രി​ച​യ​മി​ല്ലാ​ത്ത മ​ല​യാ​ളി​ക​ളു​ണ്ടോ... കാ​ത്തു​കാ​ത്തി​രു​ന്ന് ഒ​ടു​വി​ൽ സു​രേ​ശ​നും സു​മ​ല​ത​യും നാ​യ​ക​നും നാ​യി​ക​യു​മാ​യെ​ത്തു​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്.

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ ഒ​രു​ക്കു​ന്ന സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടേ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ഇ​പ്പോ​ഴി​താ കേ​ര​ള​ത്തി​ലെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ൽ സു​രേ​ശ​നും സു​മ​ല​ത​യ്ക്കും ഒ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ഒ​രു സെ​ൽ​ഫി ബൂ​ത്ത് സെ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

മെ​യ് 16നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ വ​ര​വ​റി​യി​ച്ച് എ​ത്തി​യി​രി​ക്കു​ന്ന സെ​ൽ​ഫി ബൂ​ത്തി​ലെ​ത്തി സെ​ൽ​ഫി​യെ​ടു​ക്കാ​ൻ നി​ര​വ​ധി സി​നി​മാ പ്രേ​മി​ക​ളാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​മ്മാ​നു​വ​ൽ ജോ​സ​ഫും അ​ജി​ത് ത​ല​പ്പ​ള്ളി​യു​മാ​ണ് സി​നി​മ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം സെ​ൽ​ഫി ബൂ​ത്ത് എ​ന്ന ഈ ​ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ സെ​ൽ​ഫി ബൂ​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ്ര​ഖ്യാ​പ​ന സ​മ​യം മു​ത​ൽ ഏ​വ​രും കൗ​തു​ക​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ് സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ. അ​ടു​ത്തി​ടെ സി​നി​മ​യു​ടെ വേ​റി​ട്ട രീ​തി​യി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കി​യി​രു​ന്നു.

1960, 1990, 2023 ഇ​ങ്ങ​നെ മൂ​ന്ന് കാ​ല​ഘ​ട്ട​ങ്ങ​ളി​ലു​ള്ള സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും പ്ര​ണ​യ നി​മി​ഷ​ങ്ങ​ളാ​ണ് ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ലും ഓ​റ​ഞ്ച് നി​റ​ത്തി​ലും നീ​ല​യി​ലും ഇ​റ​ക്കി​യി​രി​ക്കു​ന്ന പോ​സ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ചി​ത്ര​ത്തി​ലേ​താ​യി ഇ​റ​ങ്ങി​യ 'ച​ങ്കു​രി​ച്ചാ​ൽ...' എ​ന്ന ഗാ​ന​വും അ​തി​ന് പി​ന്നാ​ലെ ഇ​റ​ങ്ങി​യ 'നാ​ടാ​കെ നാ​ട​കം കൂ​ടാ​നാ​യി ഒ​രു​ക്കം...' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​വും സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ പ്രേ​ക്ഷ​ക​രി​ലേ​വ​രി​ലും കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ഗാ​ന​ങ്ങ​ള്‍. ഒ​ട്ടേ​റെ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ രാ​ജേ​ഷ് മാ​ധ​വ​നും ചി​ത്ര നാ​യ​രു​മാ​ണ് സു​മ​ല​ത ടീ​ച്ച​ർ, സു​രേ​ശ​ൻ കാ​വു​ങ്ക​ൽ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ഒ​രു സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ഈ ​പ്ര​ണ​യ ജോ​ഡി ഈ ​സി​നി​മ​യി​ൽ അ​തേ പേ​രി​ൽ വീ​ണ്ടു​മെ​ത്തു​ന്നു എ​ന്ന​തൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

സി​ൽ​വ​ർ ബെ ​സ്റ്റു​ഡി​യോ​സ്, സി​ൽ​വ​ർ ബ്രൊ​മൈ​ഡ് പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ള്‍ ഒ​ന്നി​ച്ചാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഇ​മ്മാ​നു​വ​ൻ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ, ജെ​യ് കെ., ​വി​വേ​ക് ഹ​ർ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ നി​ർ​മാ​താ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.