ധ​നു​ഷി​ന്‍റെ അ​സു​ര​ൻ; നാ​യി​ക മ​ഞ്ജു വാ​ര്യ​ർ
Tuesday, January 22, 2019 2:07 PM IST
ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന അ​സു​ര​നി​ലൂ​ടെ മ​ഞ്ജു വാ​ര്യ​ർ ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ധ​നു​ഷാ​ണ് ഇ​തി​നെ കു​റി​ച്ച് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. വെ​ട്രി​മാ​ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ഞ്ജു അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ധ​നു​ഷ് പ​റ​ഞ്ഞു.

ആ​ടു​ക​ളം, വ​ട​ചെ​ന്നൈ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​സു​ര​ൻ. ക​ലൈ​പു​ലി എ​സ്. ത​നു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.