എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം വേ​ണം: മാധവൻ
Wednesday, January 23, 2019 10:23 AM IST
ഐ​എ​സ്ആ​ർ​ഒ മു​ൻ ശാ​സ്ത്ര​ഞ്ജ​ൻ ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന റോ​ക്ക​റ്റ്റി: ദി ​ന​മ്പി ഇ​ഫ​ക്ടി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മാ​ധ​വ​ൻ ന​മ്പി​യാ​യി എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​തും മാ​ധ​വ​ൻ ത​ന്നെ​യാ​ണ്.

ഇ​പ്പോ​ഴി​താ പ്രേ​ക്ഷ​ക​രോ​ട് അ​നു​ഗ്ര​ഹം ആ​രാ​ഞ്ഞ് താ​രം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​ടേ​യും അ​നു​ഗ്ര​ഹം വേ​ണ​മെ​ന്ന് താ​രം പ​റ​ഞ്ഞു. മാ​ധ​വ​നും ആ​ന​ന്ദ് മ​ഹാ​ദേ​വ​നും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന​ചി​ത്ര​ത്തി​ൽ നി​ന്ന് തി​ര​ക്കു​ക​ൾ മൂ​ലം ആ​ന​ന്ദ് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ മാ​ധ​വ​നെ സ​ഹാ​യി​ക്കാ​ൻ മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ൻ എ​ത്തു​ന്നു​ണ്ട്. ത​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ന​ല്ല രീ​തി​യി​ൽ ത​ന്നെ ചി​ത്രം ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്നും മാ​ധ​വ​ൻ പു​റ​ഞ്ഞു. ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ത്തി​ലെ 27 മു​ത​ൽ 70 വ​യ​സ്സു​വ​രെ​യു​ള​ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ ക​ട​ന്നു പോ​കു​ന്ന​വ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.