വിജയ് - നയൻതാര വീണ്ടും ഒന്നിക്കുന്നു
Tuesday, November 27, 2018 10:00 AM IST
സം​വി​ധാ​യ​ക​ൻ ആ​റ്റ്‌‌ലി ഇ​ള​യ​ദ​ള​പ​തി വി​ജ​യ് യി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര നാ​യി​ക​യാ​കും. തെ​രി, മെ​ർ​സ​ൽ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ആ​റ്റ്‌‌ലി-​വി​ജ​യ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്.

ദ​ള​പ​തി 63 എ​ന്ന താ​ത്കാ​ലി​ക പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജ​നു​വ​രി​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ന​യ​ൻ​സ് വി​ജ​യ് യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. നേ​ര​ത്തേ പ്ര​ഭു​ദേ​വ സം​വി​ധാ​നം ചെ​യ്ത വി​ല്ലി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചി​ട്ടു​ണ്ട്.

എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. സ്പോ​ർ​ട്സ് ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ഇ​തെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു​ണ്ട്.

അ​വ​സാ​ന ര​ണ്ട് ചി​ത്ര​ങ്ങ​ളും 200 കോ​ടി ക്ല​ബി​ലെ​ത്തി​ച്ച വി​ജ​യ് യി​ന്‍റെ പു​തി​യ ചി​ത്ര​ത്തെ​യും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ണു​ന്ന​ത്. എ.ആ​ർ. റ​ഹ്മാ​ൻ സം​ഗീ​തം ന​ൽ​കു​ന്ന ചി​ത്ര​ത്തി​ൽ ഏ​റെ​ക്കു​റെ മെ​ർ​സ​ൽ ടീം ത​ന്നെ​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.