കല്യാണം കഴിഞ്ഞെന്നു സോഷ്യൽ മീഡിയ; മറുപടിയുമായി ശ്രുതി
Monday, January 7, 2019 7:14 PM IST
ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ശ്രു​തി​ഹാ​സ​ൻ. ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളാ​യ​തു​കൊ​ണ്ട് ശ്രു​തി​യെ ചു​റ്റി​പ്പ​റ്റി പ​ല വാ​ർ​ത്ത​ക​ളും പ​ട​ച്ചു​വി​ടാ​റു​ണ്ട്. അ​ടു​ത്തി​ടെ ഒ​രു തെ​ലു​ങ്ക് ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഈ ​വ​ർ​ഷം ശ്രു​തി വി​വാ​ഹി​ത​യാ​വു​മെ​ന്ന ത​ര​ത്തി​ലാ​ണ്. ഈ ​വാ​ർ​ത്ത സി​നി​മാ​ലോ​ക​ത്ത് ച​ർ​ച്ച​യാ​യി. ഇ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ശ്രു​തി​ക്ക് വ​രേ​ണ്ടി വ​ന്നു.

പ​രി​ഹാ​സ​ത്തോ​ടെ​യാ​ണ് ശ്രു​തി ഈ ​വാ​ർ​ത്ത​യ് ക്കെ​തി​രേ ട്വീ​റ്റ് ചെ​യ്ത​ത്. ഇ​തെ​നി​ക്കൊ​രു പു​തി​യ വാ​ർ​ത്ത​യാ​ണ​ല്ലോ എ​ന്നാ​ണ് ശ്രു​തി​യു​ടെ ട്വീ​റ്റ്. വി​വാ​ഹ വാ​ർ​ത്ത​യും പ​ങ്കു​വച്ചു കൊ​ണ്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്.

ല​ണ്ട​ൻ സ്വ​ദേ​ശി മി​ഖാ​യേ​ൽ കോ​ർ​സ​ലു​മാ​യി ശ്രു​തി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, സം​ഗീ​ത പ​രി​പാ​ടി​ക​ളും ടി ​വി ഷോ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണ് ശ്രു​തി ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.