അഭിനയിക്കാൻ മാത്രമല്ല, എഴുതാനും എനിക്കറിയാം
Monday, October 29, 2018 6:54 PM IST
അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മല്ല, എ​ഴു​ത്തി​ലും മി​ടു​ക്ക് തെ​ളി​യി​ക്കു​ക​യാ​ണ് വി​ജ​യ് സേ​തു​പ​തി. വി​ക്രാ​ന്തി​നെ നാ​യ​ക​നാ​ക്കി സ​ഞ്ജീ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് വി​ജ​യ് സേ​തു​പ​തി സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി ത​ന്നെ സം​ഭാ​ഷ​ണ​മെ​ഴു​ത​ണ​മെ​ന്ന് തോ​ന്നി​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്.

മു​ന്പ് ഓ​റ​ഞ്ച് മി​ഠാ​യി എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി വി​ജ​യ് സേ​തു​പ​തി സം​ഭാ​ഷ​ണ​മെ​ഴു​തി​യി​രു​ന്നു. വി​ജ​യ് സേ​തു​പ​തി ത​ന്നെ​യാ​ണ് ഓ​റ​ഞ്ച് മി​ഠാ​യി നി​ർ​മി​ച്ച​ത്. നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

സ​ഞ്ജീ​വി​ന്‍റെ സി​നി​മ​യി​ൽ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് വി​ക്രാ​ന്തി​ന്‍റെ പേ​ര് നി​ർ​ദ്ദേ​ശി​ച്ച​തും വി​ജ​യ് സേ​തു​പ​തി ത​ന്നെ​യാ​ണ്.

സൂ​പ്പ​ർ​ഡീ​ല​ക്സ്, ര​ജ​നി​കാ​ന്തി​നൊ​പ്പ​മു​ള്ള പേ​ട്ട, ചി​ര​ഞ്ജീ​വി​യു​ടെ​യും അ​മി​താ​ഭ് ബ​ച്ച​ന്‍റെയും ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന സെ​യ്റാ ​ന​ര​സിം​ഹ ​റെ​ഡ്ഡി, സീ​താ​കാ​ന്തി തു​ട​ങ്ങി​യ​വ​യാ​ണ് വി​ജ​യ് സേ​തു​പ​തി​യു​ടേ​താ​യി പു​റ​ത്തു വ​രാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.