മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് വി​ജ​യ് സേ​തു​പ​തി
Thursday, December 13, 2018 1:57 PM IST
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ അ​നാ​വ​ശ്യ ചോ​ദ്യ​മു​ന്ന​യി​ച്ച റി​പ്പോ​ർ​ട്ട​റോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് വി​ജ​യ് സേ​തു​പ​തി. താ​ര​ത്തി​ന്‍റേതാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പു​തി​യ ചി​ത്രം സീ​ത​കാ​ത്തി​യെ കു​റി​ച്ചാ​യി​രു​ന്നു റി​പ്പോ​ർ​ട്ട​റു​ടെ ചോ​ദ്യം.

ഇ​തി​നു മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ വി​ജ​യ് സേ​തു​പ​തി ചി​ത്രം 96 ന് ​ഉ​ണ്ടാ​യ സ​മാ​ന​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സീ​താ​കാ​ത്തി​ക്കു​ണ്ട​ല്ലോ​യെ​ന്നും താ​ങ്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി ഈ ​പ്ര​ശ്ന​മു​ണ്ടാ​കു​ക​യാ​ണ​ല്ലോ എ​ന്നും റി​പ്പോ​ർ​ട്ട​ർ പ​റ​ഞ്ഞ​പ്പോ​ളാ​ണ് താ​രം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു മു​മ്പേ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തു പോ​ലെ​യു​ണ്ട​ല്ലോ നി​ങ്ങ​ളു​ടെ ചോ​ദ്യ​മെ​ന്ന് വി​ജ​യ് സേ​തു​പ​തി റി​പ്പോ​ർ​ട്ട​റോ​ട് ചോ​ദി​ച്ചു. മാ​ത്ര​മ​ല്ല ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​മാ​താ​വി​നെ മാ​ത്രം കു​റ്റം പ​റ​യു​വാ​ൻ സാ​ധി​ക്കി​ല്ല. ഒ​രു വ്യ​വ​സാ​യ​മെ​ന്ന നി​ല​യി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും വി​ജ​യ് സേ​തു​പ​തി വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.